ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ഈ വര്‍ഷം തന്നെ

0
115

ന്യൂഡല്‍ഹി• രാജ്യത്ത് ഉടന്‍ തന്നെ 5ജി സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങും. 5ജി സ്‌പെക്ട്രം ലേലം നടത്താന്‍ വാര്‍ത്താവിതരണ മന്ത്രാലയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ആണ് ലേലം ചെയ്യുക. 20 വര്‍ഷത്തേക്കാണു കാലാവധി. ലേല നടപടികള്‍ ജൂലൈ അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 4ജിയേക്കാള്‍ 10 മടങ്ങ് വേഗമാകും പുതിയ സേവനങ്ങള്‍ക്കുണ്ടാകുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here