ഭാരത് ഗൗരവ് ടയിനിനു തുടക്കം: കഥകളി, പുലികളി എന്നിവകൊണ്ട് ആരംഭിക്കുന്ന വീഡിയോയിൽ ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നത് കാണാം. ആദ്യത്തെ യാത്രയിൽ 1100 യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നു.
ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള ‘ഭാരത് ഗൗരവ്’ സ്കീമിൽ പെട്ട ആദ്യ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. കോയമ്പത്തൂരിൽ നിന്ന് മഹാരാഷ്ട്രയിലെ സായി നഗർ ശിർദിവരെയാണ് ട്രെയിനിന്റെ ആദ്യ സർവീസ്.
ഇന്ത്യയുടെ ശ്രേഷ്ഠമായ സാംസ്കാരിക പൈതൃകത്തേയും ചരിത്രപ്രധാനമായ സ്ഥലങ്ങളേയും ഇന്ത്യയിലെ ജനങ്ങൾക്ക് മുമ്പിലും ലോകത്തിന് മുമ്പിലും കാണിച്ചു കൊടുക്കുക എന്നതാണത്രേ ലക്ഷ്യം.