ആറ് വര്‍ഷത്തെ ഇടവേളക്കൊടുവില്‍ പ്രജേഷ് സെന്‍ ചിത്രം മേരി ആവാസ് സുനോയിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഗൗതമി.
ജിഞ്ചര്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സെലിബ്രിറ്റി ക്രഷിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ഗൗതമി.മലയാളത്തില്‍ ആരോടും അങ്ങനെ തോന്നിയിട്ടില്ലെന്നും എന്നാല്‍ ബോളിവുഡ് താരം അഭിഷേക് ബച്ചനെ വളരെ ഇഷ്ടമാണെന്നുമാണ് ഗൗതമി പറയുന്നത്.
”ഇല്ല. മലയാളത്തില്‍ എനിക്ക് പേഴ്‌സണലി എല്ലാവരെയും അറിയാവുന്നത് കൊണ്ട് പ്രത്യേകിച്ച് ആരോടും ഒന്നും തോന്നിയിട്ടില്ല. മലയാളം മാത്രമല്ല എന്നുണ്ടെങ്കില്‍ ഉണ്ട്.
അഭിഷേക് ബച്ചന്‍. ഞാന്‍ ഭയങ്കര ഫാനാണ്, അഭിഷേക് ബച്ചന്റെ കട്ട ഫാനാണ്. പണ്ട് മുതലേ എനിക്ക് ആളെ ഇഷ്ടമാണ്. പക്ഷെ, മന്‍മര്‍സിയാന്‍ (Manmarziyaan) കഴിഞ്ഞപ്പോഴേക്കും ഞാന്‍ അങ്ങോട്ട് ഫ്‌ളാറ്റായി പോയി. ശ്ശൊ എന്ത് രസമുള്ള പടമാണ്. പക്ഷെ ആരും കാണുകയൊന്നും ചെയ്തില്ല.
അഭിഷേക് ബച്ചന്‍ ഭയങ്കര അണ്ടര്‍റേറ്റഡ് ആയും എനിക്ക് തോന്നിയിട്ടുണ്ട്,” ഗൗതമി പറഞ്ഞു.
സ്വന്തം പേര് എപ്പോഴെങ്കിലും ഗൂഗിള്‍ ചെയ്ത് നോക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ഗൗതമി നായര്‍ രസകരമായി മറുപടി പറഞ്ഞത്.