ധ്യാൻ ശ്രീനിവാസന്റെ ഡിക്ടറ്റീവ് ഉജ്ജ്വലനിലെ ആദ്യ ഗാനം ‘നെപ്ട്യൂൺ’ പുറത്തിറങ്ങി

0
33
വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ മിന്നൽ മുരളിക്ക് ശേഷം രണ്ടാമത്തെ ചിത്രം ഡിക്ടറ്റീവ് ഉജ്ജ്വലനിലെ ആദ്യ ഗാനം ‘നെപ്ട്യൂൺ’ പുറത്തിറങ്ങി. ലിറിക്‌സ് എഴുതിയത് മനു മഞ്ജിത്ത്. റാപ്പർ ഫെജോ ആണ് വോക്കൽ. ‘വെറുതെ സീൻ മോനെ’ എന്ന ശ്രദ്ധേയ ട്രാക്കിന് ശേഷം റമീസ് വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന് വേണ്ടി വീണ്ടും സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.

ഒട്ടേറെ കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രമാണ് ‘ഡിറ്റക്ടീവ് ഉജ്ജ്വലന്‍’. വീക്കെന്‍റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ ജി., ഇന്ദ്രനീല്‍ ജി.കെ. എന്നിവരാണ്. വിദ്യാഭ്യാസകാലഘട്ടം മുതല്‍ ഒന്നിച്ചാണ് ഇരുവരും. പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ഛായാഗ്രാഹകര്‍. ഇവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here