കുറ്റവും ശിക്ഷയും ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പോപ്പര്‍സ്റ്റോപ്പ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അലന്‍സിയര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എന്തുകൊണ്ട് ആളുകള്‍ ഈ സിനിമ തിയേറ്ററില്‍ വന്ന് കാണണം എന്ന അവതാരകന്റെ ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
”ആവശ്യമുള്ളവര്‍ ടിക്കറ്റ് എടുത്താല്‍ മതി. എനിക്ക് നിര്‍ബന്ധമൊന്നുമില്ല. ഞാന്‍ എന്താ സിനിമ കാണണമെന്ന് നിങ്ങളോട് യാചിക്കാന്‍ വന്നതാണോ.
നിങ്ങള്‍ക്ക് കാണണമെങ്കില്‍ വന്ന് കാണ്. താല്‍പര്യമുള്ളവന്‍ കണ്ടാല്‍ മതി. ബുദ്ധിയും വിവേകവുമുള്ളവനാണെങ്കില്‍ വന്ന് കാണും, ഇല്ലാത്തവന്‍ കാണണ്ട. അത്രയേയുള്ളൂ ഇതിനുള്ള ഉത്തരം.
നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ രാജീവ് രവിയുടെ പടം കാണുക. അത് നിങ്ങളെ സന്തോഷപ്പെടുത്തുകയോ ചിന്തിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ ചിന്തിക്കുക, എന്താണ് സിനിമ എന്ന്.