ഏറ്റവും മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമാണ് കേരളം’: പിണറായി വിജയൻ

0
85

രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമാണ്  കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിൽ ഒരു വർഗീയ കലാപം പോലും ഉണ്ടായിട്ടില്ല, എല്ലാക്കാലത്തും വിദ്വേഷ പ്രചരണങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുത്ത്  നിന്നതായും ഇന്ത്യാ ടുഡേ സൗത്ത് കോൺക്ലേവിൽ സംസാരിക്കവെ മുഖ്യമന്തി പറഞ്ഞു.

“കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ വളരെ ശക്തമാണ്. ഇക്കഴിഞ്ഞ കാലയളവിൽ സംസ്ഥാനത്തിന്റെ വരുമാനത്തിൽ വർധനവുണ്ടാക്കാൻ നമുക്ക് സാധിച്ചു, ഇത് ദേശീയ ശരാശരിയേക്കാൾ വളരെ മികച്ചതാണ്. നമ്മുടെ കടമെടുപ്പ് കൂടുതൽ നിയന്ത്രിച്ചിരിക്കുന്നെങ്കിൽ അതൊക്കെയും അതിജീവിക്കാൻ നമുക്ക് സാധിച്ചു,” മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കൂടാതെ രാജ്യത്തെ ആദ്യ സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായി കേരളം മാറിയതായും പറഞ്ഞു. ഇ-ഗവൺമെന്റിലൂടെ സർക്കാർ സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

“സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക്‌ സുഗമവും സുതാര്യവുമായി എത്തിക്കാൻ സർക്കാർ പ്രതിഞ്‌ഞാബദ്ധരാണ്. ജനങ്ങൾക്ക്‌ ഓഫീസുകൾ കയറിയിറങ്ങാതെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന ഐടി മിഷനാണ്‌ മുഖാന്തരം പദ്ധതി  പ്രാവർത്തികമാക്കി.  ഇ-–സേവനം എന്ന പോർട്ടൽ മുഖേന ഏകദേശം തൊള്ളായിരത്തോളം സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ സാധിച്ചു. നവകേരള സൃഷ്‌ടിക്ക്‌ സുശക്തമായ അടിത്തറ പാകുന്നതാണ്‌ സമ്പൂർണ ഇ–- ഗവേണൻസ്‌ പ്രഖ്യാപനമെന്ന്‌” മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തിരുവനന്തപുരത്ത് കോവളം ലീല റാവിസിലാണ് ദ്വിദിന കോൺക്ലേവ് നടക്കുന്നത്. പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ ചെണ്ടമേളത്തോടെയാണ് കോൺക്ലേവിന് കൊടികയറിയത്. രാജ്യസഭാംഗങ്ങളായ പി ചിദംബരം, കെസി വേണുഗോപാൽ, തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ, എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഒവൈസി, അഭിനേതാക്കളായ കമൽഹാസൻ, റാണാ ദഗ്ഗുബതി, ശോഭിത ധൂലിപാല,ഐശ്വര്യ ലക്ഷ്മി എന്നിവർ രണ്ടുദിവസത്തെ പരിപാടിയിൽ അണിനിരക്കുന്നു. നാവികൻ അഭിലാഷ് ടോമി, ഗായകൻ വിജയ് യേശുദാസ്, ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് എന്നിവരുൾപ്പെടെ പ്രശസ്തരായ വ്യക്തികൾ കോൺക്ലേവിൽ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here