തിരുവനന്തപുര: എഐ ക്യാമറകള്‍ സ്ഥാപിച്ചതോടുകൂടി പലതരത്തിലെ നിയമ ലംഘനങ്ങളാണ് പിടിക്കപ്പെടുന്നത്. ഇതില്‍ കൂടുതലും സീറ്റ് ബെല്‍റ്റ് ഇടാത്തതും ഹെല്‍മറ്റ് ധരിക്കാത്തതുമൊക്കെയാണ്.
എന്നാല്‍ നാല് വരി പാതയില്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് കുട്ടിയെ കൊണ്ട് വളയം പിടിപ്പിച്ച അച്ഛന് എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് എംവിഡി. അച്ഛന്റെ ലൈസൻസ് എംവിഡി റദ്ദാക്കി. പൊതുജനങ്ങളില്‍ ഇത് സംബന്ധിച്ച് അവബോധം നല്‍കാനുളള കുറിപ്പും എംവിഡി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചു.
എവിഡിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
സ്റ്റിയറിംഗ് വീലില്‍ കുട്ടിക്കളി വേണ്ട.. റോഡില്‍ കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രാധാന്യം നല്‍കി കൊണ്ടാണ് അവരോട് നമുക്കുള്ള വാത്സല്യം കാണിക്കേണ്ടത്. നാലുവരി പാതയില്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് വളയം പിടിച്ച കുട്ടിയുടെ ഒപ്പം ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്ന പിതാവിന് എഐ ക്യാമറ ഉടൻ പണി കൊടുത്തു. രക്ഷിതാവിന്റെ ലൈസൻസ് സസ്പൻ്റ് ചെയ്തു.
കുട്ടികളെ ഡ്രൈവിംഗ് സീറ്റില്‍ നിർത്തിയും ഇരുത്തിയും വാഹനം ഓടിക്കുന്നത് തികച്ചും അപകടകരമാണ്. ഒരു ഇടിയിലോ പെട്ടന്നുള്ള ബ്രേക്കിംഗിലോ കുട്ടികള്‍ക്ക് സാരമായ പരിക്ക് പറ്റാം. മരണം വരെ സംഭവിക്കാം. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളോടുള്ള വാത്സല്യം സ്റ്റിയറിംഗ് വീലില്‍ കുട്ടികളി കളിച്ച് കാണിക്കുമ്ബോള്‍ നിങ്ങളുടെ കുട്ടികള്‍ മാത്രമല്ല ചിലപ്പോള്‍ മറ്റുള്ളവർക്കും അപകടം സംഭവിക്കാം.