കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ് തസ്തികയിലേക്കാണ് വിജ്ഞാപനം ക്ഷണിച്ചിരിക്കുന്നത്. ആകെ 45 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ നാല് ഒഴിവുകൾ ഭിന്നശേഷിവിഭാഗത്തിനുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റാണ്. മറ മറ്റുള്ളവയിലേക്ക് നേരിട്ടുള്ള നിയമനവുമാണ് നടക്കുക. തസ്തിക, യോഗ്യത, പ്രായം , ശമ്പളം എന്നിവ വിശദമായി അറിയാം
യോഗ്യത; കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നും 50 ശതമാനം മാര്‍ക്കോടെ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ നിയമബിരുദമോ ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയമാണ്. പട്ടിക വിഭാഗക്കാർക്ക് മാർക്ക് പരിധി ബാധകമല്ല.
പ്രായം: 02.01.1988-നും 01.01.2006-നും ഇടയില്‍ ജനിച്ചവരാകണം. സംവരണവിഭാഗത്തിൽപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. ഈ പ്രായപരിധിയിൽ പെടുന്ന അസിസ്റ്റന്റ് തസ്തികയുടെ പേ സ്കെയിലിനു താഴെ ജോലി ചെയ്യുന്ന ഹൈക്കോടതി ജീവനക്കാർക്കും അപേക്ഷിക്കാം.
ശമ്പളം-39,300-83,000 രൂപ ഒബ്ജക്ടീവ് പരീക്ഷ, ഡിസ്‌ക്രിപ്റ്റീവ് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ജനറൽ ഇംഗ്ലിഷ്, ജികെ, ബേസിക് മാത്തമാറ്റിക്സ് ആൻഡ് റീസണിങ് വിഷയങ്ങൾ ഉൾപ്പെടുന്നതാണ് ഒബ്ജക്ടീവ്. 100 മാർക്കിന്റെ ചോദ്യങ്ങൾ അടങ്ങിയതാകും ഒബ്ജെക്ടീവ് പരീക്ഷ. ഒ എം ആർ രീതിയിലായിരിക്കും ഇത്. 75 മിനിറ്റാണ് പരീക്ഷാ ദൈർഘ്യം. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ജനറല്‍ ഇംഗ്ലീഷ്-50 മാര്‍ക്ക്, ജനറല്‍ നോളജ്-40 മാര്‍ക്ക്, അടിസ്ഥാനഗണിതവും മാനസികശേഷി പരിശോധനയും-10 മാര്‍ക്ക് എന്നിങ്ങനെയായിരിക്കും ഓരോ വിഭാഗത്തിലേയും ചോദ്യങ്ങൾ.
60 മാര്‍ക്കിന്റെതാണ് ഡിസ്‌ക്രിപ്റ്റീവ് പരീക്ഷ. 60 മിനിറ്റാണ് സമയം. സംഗ്രഹിച്ചെഴുതല്‍, കോംപ്രിഹെന്‍ഷന്‍, ചെറു ഉപന്യാസം തയ്യാറാക്കല്‍ എന്നിവയാണ് ഡിസ്ക്രിപ്റ്റീവ് വിഭാഗത്തിൽ ഉണ്ടാകുക. അഭിമുഖം 10 മാര്‍ക്കിനുള്ളതായിരിക്കും. ഒബ്ജെക്ടീവ് ടെസ്റ്റിൽ 40 ശതമാനം മാർക്കും അഭിമുഖത്തിൽ 35 ശതമാനം മാർക്കും നേടിയിരിക്കണം. ഇംഗീഷിലായിരിക്കും പരീക്ഷ അപേക്ഷാഫീസ് 500 രൂപയാണ്. എസ് സി , എസ് ടി, തൊഴിൽരഹിതരായ ഭിന്നശേഷിക്കാൻ എന്നിവർ ഫീസ് അടക്കേണ്ടതില്ല. ഓൺലൈനായും ഫീസ് അടക്കാൻ സാധിക്കും. www.hckrecruitment.keralacourts.in എന്ന വെബ്സൈറ്റ് വഴി വണ്‍-ടൈം രജിസ്ട്രേഷന്‍ പൂർത്തിയാക്കി അപേക്ഷകൾ അയക്കാം. . അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് 2 ആണ്.