ഇന്നത്തെ നക്ഷത്രഫലം, ഏപ്രിൽ 17,

0
70

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

സമ്മിശ്ര ഫലങ്ങൾ ലഭിയ്ക്കുന്ന ദിവസമായിരിക്കും. അസ്വസ്ഥത, ഉത്കണ്ഠ, ക്ഷീണം, അലസത എന്നിവ കൂടുതലായി അനുഭവപ്പെടും. ആരോടെങ്കിലും ദേഷ്യപ്പെടാനിടയുണ്ട്. അമിത കോപം നിങ്ങളുടെ ജോലിയിലും പ്രതിഫലിച്ചേക്കാം. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ഉണ്ടാകും. നിങ്ങളുടെ ചില നിർദ്ദേശങ്ങൾ മറ്റുള്ളവർക്ക് ഗുണകരമായേക്കും. ചില പുതിയ കാര്യങ്ങൾ ആരംഭിക്കുന്നതിന് ദിവസം നല്ലതാണ്. ജോലിക്കാരായവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനിടയുണ്ട്. കോപം നിയന്ത്രിക്കാൻ ശ്രമിക്കണം.

​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഈ ദിവസം ജാഗ്രത വളരെയേറെ ആവശ്യമാണ്. പുതിയ കാര്യങ്ങൾ ആരംഭിക്കാൻ നല്ല ദിവസമല്ല. ജോലിസ്ഥലത്തെ പുതിയ ഉത്തരവാദിത്തങ്ങൾ നിങ്ങൾക്ക് ഭാരമായി തോന്നിയേക്കാം. കൃത്യ സമയത്ത് ജോലികൾ പൂർത്തിയാക്കുന്നതിന് പകരം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെക്കാൻ ശ്രമിക്കാം. ക്ഷീണം മൂലം പല കാര്യങ്ങളും പിന്നീടത്തെയ്ക്ക് മാറ്റിവെയ്ക്കാനിടയുണ്ട്. ഭക്ഷണ ശീലങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത ഉണ്ട്. യാത്ര പ്രതീക്ഷിച്ച നേട്ടം കൊണ്ടുവരില്ല. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കാനിടയുണ്ട്. പ്രണയ പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. ചെലവുകൾ വർധിക്കും.

​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനക്കൂറുകാർക്ക് ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും. ചില സുഹൃത്തുക്കളെ അപ്രതീക്ഷിതമായി കണ്ടുമുട്ടാനിടയുണ്ട്. വാഹന ലാഭം ഉണ്ടാകും. പുതിയ വസ്ത്രങ്ങൾ വാങ്ങാനും ധരിക്കാനും യോഗമുണ്ട്. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കുന്ന ദിവസമാണ്. ദാമ്പത്യ സന്തോഷം അനുഭവപ്പെടും. പ്രണയ ജീവിതം ദൃഢമാകും. നിങ്ങൾ ഇന്ന് മറ്റുള്ളവർക്ക് ആരോഗ്യ സംബന്ധമായ ഉപദേശങ്ങൾ നൽകിയേക്കാം. സാമ്പത്തിക സ്ഥിതി സാധാരണ നിലയിൽ തുടരും. ജോലിസ്ഥലത്ത് പല കാര്യങ്ങളിലും നിരാശപ്പെടേണ്ടി വന്നേക്കാം.

​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ബിസിനസ് ചെയ്യുന്നവർക്ക് ലാഭകരമായ ദിവസമായിരിക്കും. എന്നിരുന്നാലും അധിക ലാഭം നേടാൻ കഠിനമായി പരിശ്രമിക്കേണ്ടി വരും. ജോലി സ്ഥലത്ത് സഹപ്രവർത്തകരുടെ പിന്തുണ ഉണ്ടാകും. കുടുംബത്തോടൊപ്പം സന്തോഷകരമായി സമയം ചെലവിടാൻ അവസരം ലഭിക്കും. ചില ആളുകളുമായുള്ള നിങ്ങളുടെ ബന്ധം സൗഹാർദപരമായിരിക്കില്ല. ഇതിൽ നിരാശപ്പെടേണ്ടതില്ല. സ്ഥിതി മെച്ചപ്പെടും. മാനസിക സമാധാനം അനുഭവപ്പെടും. ആരോഗ്യപരമായി നേരിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയുണ്ട്. ചെലവുകൾ വർധിച്ചേക്കാം.

​ചിങ്ങം (മകം, പൂരം, ഉത്രം ¼)

​ചിങ്ങം (മകം, പൂരം, ഉത്രം ¼)

സന്തോഷകരമായ ദിവസമായിരിക്കും. പ്രിയ സുഹൃത്തിനെ കണ്ടുമുട്ടുന്നത് സന്തോഷം വർധിപ്പിക്കും. ആളുകൾക്ക് സ്നേഹവുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ നൽകും. ആരോഗ്യപരമായി നോക്കിയാൽ, ഇന്ന് നല്ല ദിവസമാണ്. സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല വാർത്ത ലഭിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ അവസരമുണ്ടാകും. ജോലിക്കാരായവർക്ക് ഇന്ന് അനുകൂല സമയമാണ്.

​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ ഇന്ന് നിങ്ങൾ മാനസികമായി തയ്യാറാകണം. നിങ്ങളുടെയോ പ്രിയപ്പെട്ടവരുടെയോ ആരോഗ്യം സംബന്ധിച്ച് ആശങ്ക നിലനിൽക്കും. വിശ്രമം ആവശ്യമായി വന്നേക്കാം. ജീവിതപങ്കാളിയോ മറ്റു കുടുംബാംഗങ്ങളോ ആയി അഭിപ്രായവ്യത്യാസം ഉണ്ടാകാം. വാഹന സംബന്ധമായി പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി സാമ്പത്തിക ചെലവും ഉണ്ടാകും. ജോലിസ്ഥലത്ത് പല ബുദ്ധിമുട്ടുകളും നേരിടേണ്ടതായി വന്നേക്കാം. വീട്ടിലെ ചില തിരക്കുകൾ മൂലം ജോലിസ്ഥലത്തോ ബിസിനസിലോ വേണ്ടത്ര ശ്രദ്ധ നൽകാൻ കഴിഞ്ഞെന്ന് വരില്ല.

​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

സന്തോഷകരമായ ദിവസമായിരിക്കും. എതിരാളികളുടെ നീക്കങ്ങളെ മറികടക്കുന്നതിൽ നിങ്ങൾ വിജയിക്കും. ബന്ധുസന്ദർശനം ഉണ്ടാകും. ജോലിസ്ഥലത്ത് പല മീറ്റിംഗുകളുമായി തിരക്കിലാക്കാനിടയുണ്ട്. പ്രണയ ജീവിതത്തിൽ പങ്കാളിയുടെ വികാരങ്ങളെ അവഗണിക്കരുത്. ഉച്ചയ്ക്ക് ശേഷം മാനസികമായി സന്തോഷത്തിലായിരിക്കും. മതപരമായ സ്ഥലത്തേക്കുള്ള യാത്ര സന്തോഷം നൽകും. തർക്കങ്ങൾ ഒഴിവാക്കാൻ നിശബ്ദത പാലിക്കുന്നതാണ് നല്ലത്. ബിസിനസ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയേക്കാം. ആരോഗ്യം നന്നായിരിക്കും.

​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

മിതമായ ഫലങ്ങൾ ലഭിക്കുന്ന ദിവസമാണ്. നിങ്ങളുടെ അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക. ബിസിനസിൽ പുരഗതി ഉണ്ടാകാനുള്ള അവസരങ്ങളുണ്ട്. സാമ്പത്തിക സ്ഥിതിവിവര കണക്കുകൾ കൃത്യമായി സൂക്ഷിക്കും. നിങ്ങളുടെ സംസാരത്തിൽ നിയന്ത്രണം പാലിക്കുന്നത് കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിർത്തും. മധുരവാക്കുകൾ കൊണ്ട് ആളുകളുടെ ഹൃദയം കീഴടക്കാൻ ശ്രമിക്കും. എന്നാൽ ജോലിസ്ഥലത്ത് അൽപ്പം ക്ഷീണം അനുഭവപ്പെടും. യാത്ര ഒഴിവാക്കി വീട്ടിൽ വിശ്രമിക്കുന്നതാണ് നല്ലത്.

​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ചില ജോലികളിൽ വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാകും. കുടുംബത്തോടൊപ്പം ചില മംഗളകരമായ ചടങ്ങുകളുടെ ഭാഗമാകും. മതപരമായ സ്ഥലത്തേയ്ക്ക് യാത്ര പോകാനിടയുണ്ട്. ബന്ധുക്കളുമായുള്ള കൂടിക്കാഴ്ച സന്തോഷം നൽകും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കുന്ന ദിവസമാണ്. സമയം ഗുണകരമായി പ്രയോജനപ്പെടുത്താൻ സാധിക്കും. ആരോഗ്യത്തിൽ അശ്രദ്ധ കാണിക്കരുത്.

​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മതപരവും ആത്മീയവുമായ കാര്യങ്ങളിൽ കൂടുതൽ താല്പര്യം പ്രകടമാക്കും. ഇത്തരം കാര്യങ്ങൾക്കായി പണം ചെലവഴിക്കുകയും ചെയ്യും. ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിക്കുമ്പോൾ ശ്രദ്ധ പാലിക്കുക. നിങ്ങളുടെ വാക്കുകൾ ചിലപ്പോൾ അവരെ വേദനിപ്പിച്ചേക്കാം. ജോലിയിൽ കഠിനാദ്ധ്വാനം ഉണ്ടായിട്ടും പ്രതീക്ഷിച്ച വിജയം ലഭിക്കാത്തത് നിങ്ങളെ നിരാശരാക്കും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.

​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ കാര്യങ്ങൾ ആരംഭിക്കാൻ നല്ല ദിവസമാണ്. ജോലിസ്ഥലത്ത് നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ബിസിനസിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. സാമൂഹിക രംഗത്ത് നിങ്ങളുടെ പ്രശസ്തി വർധിക്കും. സന്താനങ്ങളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്. അവിവാഹിതരായ ആളുകൾക്ക് അനുയോജ്യമായ ആലോചന വന്നേക്കാം. ഇന്ന് ഒരു യാത്രക്ക് സാധ്യതയുണ്ട്.

​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മേലുദ്യോഗസ്ഥർ നിങ്ങളോട് ഇന്ന് നന്നായി ഇടപെടും. ജോലിയിൽ നിന്നും ബിസിനസിൽ നിന്നും നേട്ടം പ്രതീക്ഷിക്കാം. വ്യാപാരികൾക്ക് ലാഭം ഉണ്ടാകുന്ന ദിവസമാണ്. വരുമാനം മെച്ചപ്പെടും. കടം വാങ്ങിയ തുക തിരികെ നൽകാൻ സാധിക്കും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. ജോലിക്കാരായവർക്ക് നല്ല ദിവസമാണ്. ഉയർന്ന സ്ഥാനം ലഭിക്കാനിടയുണ്ട്. ഉച്ചതിരിഞ്ഞ് നിങ്ങൾ കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here