നാട്ടുകാര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗ്.

0
69

ഐ.എപി.എല്ലില്‍ മികച്ച പ്രകടനം കാഴചവയ്‌ക്കാനായാല്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കുമെന്ന് താരം നാട്ടുകാര്‍ക്ക് വാക്ക് നല്‍കിയിരുന്നു. ഇതാണ് താരം നിറവേറ്റിയത്. ഇതിനായി താരം 11 ലക്ഷം രൂപയാണ് നല്‍കിയത്. കഴിഞ്ഞ ഐ.പി.എല്ലിലും ഒരു ഫിനിഷര്‍ എന്ന നിലയില്‍ മികച്ച പ്രകടനം നടത്തി.

ഉത്തര്‍പ്രദേശിനായി ദുലീപ് ട്രോഫിയില്‍ കളിക്കുന്നതിനാല്‍ ക്ഷേത്ര സമര്‍പ്പണ ചടങ്ങില്‍ താരം പങ്കെടുക്കില്ല. റിങ്കു പണം നല്‍കിയ കാര്യം സഹോദരന്‍ സോനു സിംഗാണ് സിംഗാണ് സ്ഥരീകരിച്ചത്. അലിഗര്‍ ജില്ലയിലെ കമല്‍പൂര്‍ ഗ്രാമത്തിലാണ് ക്ഷേത്ര നിര്‍മ്മാണം.

പണികള്‍ കുറച്ചുകൂടി പൂര്‍ത്തിയാകാനുണ്ട്. 16-നാകും ക്ഷേത്രം സമര്‍പ്പിക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ റിങ്കു ഉള്‍പ്പെട്ട ടീം സ്വര്‍ണം നേടിയിരുന്നു. മികച്ച പ്രകടനമാണ് താരം പുറത്തെടുത്ത്.കഷ്ടപാടില്‍ നിന്ന് കഠിനാദ്ധ്വാനത്തിലൂടെ വളര്‍ന്ന താരം നാട്ടിലെ പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ക്ക് ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ 50 ലക്ഷം രൂപയും നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here