വാഷിംഗ്ടണ്‍: ഭൂമിക്ക് ഭീഷണിയായി സൂര്യന്‍ മാറുന്നുവെന്ന് ശാസ്ത്ര ഏജന്‍സിയായ നാസ. നിരjavascript:void(0);ന്തരമായി സൂര്യനില്‍ നിന്ന് വരുന്ന തീജ്വാലകള്‍ ഭൂമിയെ ശരിക്കും ബാധിക്കുന്നുണ്ട്. ഇതിന്റെ തീക്ഷ്ണത ഓരോ ദിവസവും വര്‍ധിച്ച് വരികയാണ്. അതുകൊണ്ട് എങ്ങനെ ഇവയെ പ്രതിരോധിക്കും എന്ന് മാത്രമാണ് നാസ പരിശോധിക്കുന്നത്.
പക്ഷേ സോളാര്‍ സൈക്കിള്‍ പ്രക്രിയയുടെ ഭാഗമായിട്ടാണ് ഇങ്ങനെയുള്ള അപകടങ്ങള്‍ ഭൂമിയിലേക്ക് എത്തുന്നത്. എന്ത് വന്നാലും തടയാനാവില്ലെന്നാണ് നാസ പറയുന്നത്. എന്നാല്‍ അടുത്ത വര്‍ഷങ്ങളിലൊക്കെയായി വലിയ അപകടങ്ങള്‍ ഭൂമി നേരിടേണ്ടി വരുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഭൂമിയുടെ അവസാനം എന്ന് തന്നെ പറയാം. ഭൂമിയെ സൂര്യന്‍ ഇഞ്ചിഞ്ചായി കൊല്ലുമെന്ന സൂചനയാണ് നാസ നല്‍കുന്നത്. ഒറ്റയടിക്ക് ഭൂമിയെ വിഴുങ്ങുകയല്ല, മറിച്ച് ഓരോ അപകടങ്ങള്‍ ഭൂമിയിലെത്തിക്കാന്‍ സൂര്യന് സാധിക്കും. കഴിഞ്ഞ ഒരാഴ്ച്ച തന്നെയുള്ള സൂര്യനിലെ താപനിലയും അത് ഭൂമിയിലേക്ക് തൊടുത്ത് വിടുന്ന സൗര കൊടുങ്കാറ്റുകളും വലിയ മുന്നറിയിപ്പാണ് നല്‍കുന്നത്. ഓഗസ്റ്റ് പതിനഞ്ച് മുതല്‍ 21 വരെയുള്ള കാലയളവ് ഭയപ്പെടുത്തുന്നതാണ് നാസ പറയുന്നു. 19 സൗര ജ്വാലകള്‍ അഥവാ കൊടുങ്കാറ്റുകളാണ് ഭൂമിയിലേക്ക് എത്തിയത്. പതിനൊന്ന് സണ്‍സ്‌പോട്ടുകളും ഇതേ കാലയളവില്‍ ദൃശ്യമായി.
17 തവണയാണ് കൊറോണല്‍ മാസ് ഇജക്ഷന്‍ നടന്നിരിക്കുന്നത്. സൂര്യനിലെ പ്രവര്‍ത്തനം ഏറ്റവും തീവ്രതയിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നത്. ഇതിനേക്കാള്‍ തീവ്രമായ ആക്രമണം സൂര്യനില്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തിലെത്തുമെന്ന് ഉറപ്പാണ്. ഓഗസ്റ്റ് 17ന് നടന്ന സൗര കൊടുങ്കാറ്റിന്റെ ദൃശ്യങ്ങള്‍ നാസ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ വരുന്നതിന്റെ പതിന്മടങ്ങായി സോളാര്‍ സ്‌പോട്ടുകളും സൗര കൊടുങ്കാറ്റുകളും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. സോളാര്‍ മാക്‌സിമത്തിലേക്ക് അടുക്കുന്നതോടെ ഇത് അതിതീവ്രമായി മാറും.