‘വ്യൂ വൺസ്’ ഫീച്ചറിൽ പുത്തൻ മാറ്റവുമായി വാട്‌സ്ആപ്പ് 24 Web Desk

0
36

ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് നിരന്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാറുണ്ട്. ഇപ്പോളിതാ പുതിയതായി ‘വ്യൂ വൺസ്’ ഫീച്ചറിൽ വലിയ മാറ്റവുമായി എത്തിയിരിക്കുയാണ് ഇവർ. ലിങ്ക് ചെയ്ത ഉപകരണങ്ങളിലും മീഡിയ ഫയലുകൾ കാണാനുള്ള പുത്തൻ ഫീച്ചറുമായിയാണ് വാട്‌സ്ആപ്പ് എത്തിയിരിക്കുന്നത്. ഗൂഗിൾ പ്ലേ ബീറ്റാ പ്രോഗ്രാമിലൂടെ ലഭ്യമായ ആൻഡ്രോയിഡ് 2.25.3.7 ബീറ്റാ വേർഷനിൽ ഈ പുതിയ ഫീച്ചർ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.വാബീറ്റഇൻഫോയുടെ റിപ്പോർട്ട് പ്രകാരം വാട്‌സ്ആപ്പിലെ പുതിയ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ലിങ്ക് ചെയ്‌ത ഉപകരണങ്ങളിൽ ഫോട്ടോകളും വീഡിയോകളും ‘വ്യൂ വൺസ്’ മോഡിൽ കാണാനും ഓഡിയോ സന്ദേശങ്ങൾ കേൾക്കാനും സാധിക്കും

ഇതിന് മുമ്പ് വാട്‌സ്ആപ്പ് ലിങ്ക് ചെയ്‌ത ഉപകരണങ്ങളിൽ ‘വ്യൂ വൺസ്’ ഫീച്ചർ കാണാൻ സാധിക്കില്ലായിരുന്നു, ഇത് പലപ്പോഴും ഉപയോക്താക്കൾക്ക് അസൗകര്യം ഉണ്ടാക്കിയിരുന്നു. വാട്‌സ്ആപ്പ് ‘സെൻഡ് വ്യൂ വൺസ്’ ഫീച്ചർ കഴിഞ്ഞ വർഷമാണ് പുറത്തിറക്കിയത്. ഇപ്പോളെത്തിയ പുതിയ ഫീച്ചർ ബീറ്റാ ടെസ്റ്റിംഗ് പൂർത്തിയാക്കിയശേഷം എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here