വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച കേസില്‍ കലാഭവന്‍ സോബിയുടെ നുണ പരിശോധന ഇന്ന് നടക്കും. രണ്ടാം തവണയാണ് സോബിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത്
ബാലഭാസ്‌കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നാണ് സോബിയുടെ വാദം. സംഭവത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്നും സോബി ജോര്‍ജ് ആരോപിക്കുന്നു. ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍പ്പെടുന്നതിന് മുന്‍പ് ആക്രമിക്കപ്പെടുന്നത് കണ്ടുവെന്ന് സോബി അവകാശപ്പെട്ടിരുന്നു
ഈ മൊഴികളിലെ യാഥാര്‍ത്ഥ്യം കണ്ടെത്താനാണ് സിബിഐ നുണ പരിശോധന നടത്തുന്നത്. കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത തേടിയാണ് സോബിയെ രണ്ടാം തവണ വിളിച്ചതെന്നാണ് സിബിഐയുടെ വിശദീകരണം.