തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ പിആര്‍ഡി ഫാക്‌ട് ചെക് വിഭാഗത്തില്‍ നിന്നും ഒഴിവാക്കി. മാധ്യമപ്രവര്‍ത്തകന്‍ കെ. എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ മാധ്യമവാര്‍ത്തകള്‍ പരിശോധിക്കാനുള്ള സമിതിയില്‍ ഉള്‍പ്പെടുത്തിയത് മുന്‍പ് തന്നെ വിവാദമായിരുന്നു. ശ്രീറാമിന് പകരം ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബി. എസ്. ബിജുഭാസ്കറിനെ നിയമിച്ചു.
തെറ്റായ വാര്‍ത്തകള്‍ കണ്ടെത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരാനാണ് സര്‍ക്കാര്‍ പിആര്‍ഡി ഫാക്‌ട് ചെക്ക് വിഭാഗം രൂപീകരിച്ചത്. അതില്‍ മാധ്യമ പ്രവര്‍ത്തകനായ കെ. എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയായ ശ്രീറാമിന് ഉള്‍പ്പെടുത്തിയതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.തുടര്‍ന്നാണ് ശ്രീറാം വെങ്കിട്ടരാമനെ ഒഴിവാക്കാന്‍ തീരുമാനമായത്.