ഹിന്ദി താരം സഞ്‍ജയ് ദത്തിന് ആരോഗ്യം ആശംസിച്ച് തെലുങ്ക് നടൻ ചിരഞ്‍ജീവി.കഴിഞ്ഞ ദിവസം സഞ്‍ജയ് ദത്തിന്അര്‍ബുദം ബാധിച്ച വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണ് ആരോഗ്യം ആശംസിച്ച് ചിരഞ്‍ജീവി രംഗത്ത് എത്തിയത്.
ഇപ്പോഴത്തെ അവസ്ഥയെ നിങ്ങൾ അഭിമുഖീകരിക്കുന്നുവെന്ന് അറിയുന്നത് വേദനാജനകമാണ്. എന്നാൽ നിങ്ങൾ ഒരു പോരാളിയാണ്, വർഷങ്ങളായി നിരവധി പ്രതിസന്ധികൾ മറികടന്നു. നിങ്ങൾ ഇതിൽ നിന്ന് പുറത്തുവരുമെന്നതിൽ സംശയമില്ല. നിങ്ങളുടെ വേഗത്തിലുള്ള വീണ്ടെടുക്കലിനായി ഞങ്ങളുടെ എല്ലാ സ്‍നേഹവും പ്രാർത്ഥനകളുമെന്നുമാണ് ചിരഞ്‍ജീവി പറഞ്ഞിരിക്കുന്നത്. സഞ്‍ജയ് ദത്ത് ചികിത്സയ്‍കായി യുഎസില്‍ പോയിരിക്കുകയാണ്.