കാസർഗോഡ് : പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത രണ്ടുപേർക്കെതിരെ കേസെടുത്തു. മേൽക്കൂര നിർമാണത്തിനുവന്ന യുവാവും അയൽക്കാരനും ചേർന്നാണ് പീഡിപ്പിച്ചതെന്ന് കുട്ടി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
2019 സെപ്തംബറിലും 2020 ഫെബ്രുവരിയിലുമാണ് പീഡനം നടന്നത്. പോക്‌സോ വകുപ്പ് പ്രകാരം കാസർഗോഡ് ടൗൺ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.