ജിയോ പ്ലാറ്റ്‌ഫോംസിന് രണ്ട് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അവാര്‍ഡുകള്‍

0
25
രാജ്യത്തെ പ്രമുഖ ടെക്‌നോളജി കമ്പനിയായ ജിയോ പ്ലാറ്റ്‌ഫോംസ് പ്രഖ്യാതമായ രണ്ട് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അവാര്‍ഡുകള്‍ നേടി മികവ് കാട്ടി. ഇന്ത്യയുടെ ടെക്‌നോളജിക്കല്‍ സ്വാശ്രയത്വവും ഡിജിറ്റല്‍ സ്വാതന്ത്ര്യവും പ്രതിഫലിപ്പിക്കുന്നതാണ് ജിയോയുടെ പുരസ്‌കാര നേട്ടം. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ്, സാങ്കേതികവിദ്യയിലും നവീകരണത്തിലും നല്‍കിയ അസാധാരണ മികവിന് ഇന്ത്യാ ഗവണ്‍മെന്റ് നാഷണല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അവാര്‍ഡുകള്‍ നല്‍കി ജിയോ പ്ലാറ്റ്ഫോംസിനെ ആദരിച്ചത്. അതേസമയം വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്റെ (WIPO) അംഗീകാരവും ജിയോ പ്ലാറ്റ്‌ഫോംസിന് ലഭിച്ചു.

അഭിമാനകരമായ ഈ അവാര്‍ഡുകള്‍ ജിയോ പ്ലാറ്റ്‌ഫോംസ് ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ ഇന്ത്യയുടെ ആത്മനിര്‍ഭരതയുടെ (സ്വാശ്രയ) ദര്‍ശനത്തിലേക്കുള്ള കമ്പനിയുടെ നിര്‍ണായക സംഭാവനയെ അടിവരയിടുന്നു. സാങ്കേതിക നവീകരണം, ഡിജിറ്റല്‍ പരിവര്‍ത്തനം, തദ്ദേശീയ സാങ്കേതിക കഴിവുകളുടെ വികസനം എന്നിവയിലൂടെ ഇന്ത്യയെ വികസിത സമ്പദ്വ്യവസ്ഥയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവണ്‍മെന്റ് പദ്ധതിയിട്ട ‘വികസിത് ഭാരത് 2047’ ലക്ഷ്യവുമായി സമരസപ്പെട്ടുപോകുന്നതാണ് ജിയോയുടെ നയങ്ങളും നേട്ടങ്ങളും.

ഭാരത് 6ജി വിഷന്‍ സാക്ഷാത്കരിക്കുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ഈ സാങ്കേതിക വിപ്ലവത്തിന്റെ മുന്‍നിരയിലാണ് ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് സ്ഥാനം പിടിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here