കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട.നിക്യാപിൽ ഒളിപ്പിച്ച നിലയിലുള്ള ഒന്നരക്കിലോ സ്വർണമാണ് ഡിഐർഐ പിടികൂടിയത്. മലപ്പുറം സ്വദേശി കെ സജീവാണ് പിടിയിലായത്.എയർ അറേബ്യ വിമാനത്തിലാണ് സ്വർണം കടത്താന്‍ ശ്രമിച്ചത്.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്.