മുംബൈ: ഓഗസ്റ്റ് 27 ലെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുമ്പായി നികുതി നിരക്ക് കുറയ്ക്കണമെന്ന ആവശ്യപെട്ട് ഓള്‍ ഇന്ത്യ ഫുഡ് പ്രോസസേഴ്‌സ് അസോസിയേഷന്‍ (എഐഎഫ്പിഎ).
അച്ചാറുകള്‍, റെഡി ടു ഈറ്റ് ഭക്ഷ്യ വസ്തുക്കള്‍, ചിപ്പ്‌സ്, ഇന്‍സ്റ്റന്‍ഡ് മീല്‍സ്, സ്‌നാക്‌സ് എന്നിവയുടെ നികുതി നിരക്ക് നിലവിലെ 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കണമെന്നാണ് വ്യവസായ കൂട്ടായ്മയുടെ ആവശ്യം. ഇതു സംബന്ധിച്ച് ധനമന്ത്രിക്കും ഭക്ഷ്യ സംസ്‌കാരണ വ്യവസായ മന്ത്രാലയത്തിനും എഐഎഫ്പിഎ കത്തെഴുതി. രാജ്യത്തെ പാക്കേജ് ഭക്ഷ്യ സാധന നിര്‍മാതാക്കളുടെ കൂട്ടായ്മയാണ് എഐഎഫ്പിഎ.