IPL 2024 : പഞ്ചാബ് ജയം : പഞ്ചാബിന്റെ വിജയ ശില്‍പ്പി ശശാങ്ക്

0
69

പഞ്ചാബ് കിങ്‌സിനോട് 3 വിക്കറ്റിന്റെ തോല്‍വിയാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 4 വിക്കറ്റിന് 199 റണ്‍സടിച്ചപ്പോള്‍ ഒരു പന്തും മൂന്ന് വിക്കറ്റും ബാക്കിയാക്കിയാണ് പഞ്ചാബ് ജയം നേടിയെടുത്തത്. ശശാങ്ക് സിങ്ങിന്റേയും (29 പന്തില്‍ 61*) അഷുതോഷ് ശര്‍മയുടേയും (17 പന്തില്‍ 31) അപ്രതീക്ഷിത വെടിക്കെട്ടാണ് പഞ്ചാബിന് ജയമൊരുക്കിയത്.

ജയിക്കേണ്ട കളിയാണ് ഗുജറാത്ത് തോറ്റതെന്ന് പറയാം. നായകനെന്ന നിലയില്‍ ശുബ്മാന്‍ ഗില്ലെടുത്ത മണ്ടന്‍ തീരുമാനങ്ങള്‍ ഗുജറാത്തിന്റെ തോല്‍വിക്ക് കാരണമായെന്ന് പറയാം. ശുബ്മാന് സംഭവിച്ച ഒന്നാമത്തെ പിഴവ് അഞ്ച് ബൗളര്‍മാരെ മാത്രം ഉപയോഗിച്ചുവെന്നതാണ്. ദര്‍ശന്‍ നാല്‍ക്കണ്ഡെയെ അവസാന ഓവറിലാണ് ശുബ്മാന്‍ പന്തേല്‍പ്പിച്ചത്. നേരത്തെ ഒരോവര്‍ കൂടിയെങ്കിലും നല്‍കാമായിരുന്നു. കൂട്ടുകെട്ട് പൊളിക്കാന്‍ മീഡിയം പേസറെ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ബൗളറായി താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഓവര്‍ നല്‍കിയത് ഏറ്റവും അവസാനമാണ്. അതിന് കാരണം മോഹിത് ശര്‍മയുടെ ഡെത്തോവര്‍ ബൗളിങ്ങിനെ ശുബ്മാന്‍ അമിതമായി വിശ്വസിച്ചതാണ്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മോഹിത്തിന്റെ സ്ലോ ബോളുകള്‍ ഡെത്തോവറില്‍ ഗുണം ചെയ്തിരുന്നു. എന്നാല്‍ പഞ്ചാബിനെതിരേ ഇത് ഫലം കാണാതെ പോയതാണ് ശുബ്മാന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. 4 ഓവറില്‍ 38 റണ്‍സാണ് മോഹിത് വഴങ്ങിയ്.

അസ്മത്തുല്ല ഒമര്‍സായി 41 റണ്‍സും റാഷിദ് ഖാന്‍ 40 റണ്‍സും ഉമേഷ് യാദവ് 3 ഓവറില്‍ 35 റണ്‍സും വഴങ്ങി. എന്നിട്ടും യുവ മീഡിയം പേസറായ ദര്‍ശനെ ഉപയോഗിക്കാതിരുന്നത് ഹാര്‍ദിക്കിന്റെ മണ്ടന്‍ തീരുമാനമാണ്. രാഹുല്‍ തെവാത്തിയയെ ഇംപാക്ട് പ്ലയറാക്കിയത് മണ്ടത്തരമായെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. മികച്ച ഫീല്‍ഡും അതോടൊപ്പം ലെഗ് സ്പിന്നറുമാണ് തെവാത്തിയ. താരത്തിന് ഒന്നോ രണ്ടോ ഓവര്‍ നല്‍കാവുന്നതാണ്.

എന്നാല്‍ ഇംപാക്ട് പ്ലയറാക്കി താരത്തെ ബാറ്റിങ്ങിന് മാത്രം ഉപയോഗിച്ചു. ഇത് ഗുജറാത്തിന്റെ അമിത ആത്മവിശ്വാസമാണെന്നും ആശിഷ് നെഹ്‌റയുടേയും ശുബ്മാന്‍ ഗില്ലിന്റേയും അമിത ആത്മവിശ്വാസമാണ് പഞ്ചാബിനോട് തോല്‍ക്കാന്‍ കാരണമെന്നുമാണ് ആരാധകര്‍ പറയുന്നത്. ഒരു ഘട്ടത്തില്‍ 5ന് 111 എന്ന തകര്‍ന്ന അവസ്ഥയിലായിരുന്നു പഞ്ചാബ്. എന്നാല്‍ ശശാങ്കിന്റെ പ്രകടനമാണ് ആതിഥേയരുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചത്. 6 ഫോറും 4 സിക്‌സും താരം പറത്തി. അഷുതോഷ് ശര്‍മ 17 പന്തില്‍ 3 ഫോറും 1 സിക്‌സുമടക്കമാണ് 31 റണ്‍സെടുത്തത്. ഇംപാക്ട് പ്ലയറായി അഷുതോഷിനെ കളിപ്പിച്ചതാണ് മത്സരത്തിന്റെ ഗതി തിരിച്ചത്. ഗുജറാത്തിന്റെ തോല്‍വിയുടെ കാരണമായി ശുബ്മാന്‍ ഗില്‍ പറഞ്ഞത് മോശം ഫീല്‍ഡിങ്ങാണ്. നിര്‍ണ്ണായകമായ മൂന്നോളം ക്യാച്ചുകള്‍ ഗുജറാത്ത് നഷ്ടപ്പെടുത്തി. ഇതില്‍ ശശാങ്കിന്റെ ക്യാച്ചും ഉള്‍പ്പെടും. ഉമേഷ് യാദവ്, സായ് സുദര്‍ശന്‍, അസ്മത്തുല്ല ഒമര്‍സായി എന്നിവരെല്ലാം ക്യാച്ച് പാഴാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here