തമിഴ്നാട്ടിലെ ഊട്ടിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് നിർമാണത്തിലിരുന്ന വീട് തകർന്ന് ആറ് മരണം. ലൗഡേലിൽ ആണ് സംഭവം. സകില (30), സംഗീത (35), ഭാഗ്യ (36), ഉമ (35), മുത്തുലക്ഷ്മി (36), രാധ എന്നിവരാണ് മരിച്ചത്.
ആറുപേരും നിർമാണ തൊഴിലാളികളാണ്.മണ്ണിടിച്ചിൽ ഉണ്ടാകുകയും നിർമാണത്തിലിരുന്ന വീടിൻ്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽപെട്ട ആറുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരാളെ ഇപ്പോഴും രക്ഷപ്പെടുത്താനായിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണെന്നാണ് വിവരം.10ലധികം പേർ നിർമാണ പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. ഗുരുതര പരിക്കേറ്റ രണ്ടുപേരെ ഊട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.