വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദവും മുഴക്കവും; സ്കൂളുകൾ അടച്ചു,

0
52

വയനാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും ശബ്ദവും കേട്ടതായി റിപ്പോർട്ട്. വയനട് അമ്പലവയൽ, മേപ്പാടി എന്നീ പ്രദേശങ്ങളിലടക്കമാണ് ഇന്ന് രാവിലെ 11 മണിയോടെ മുഴക്കവും ശബ്ദവും അനുഭവപ്പെട്ടത്. ആനപ്പാറ, താഴത്തുവയൽ എന്നിവടങ്ങളിലും ഭൂമിക്കടിയിൽ നിന്ന് മുഴക്കവും ഉഗ്രശബ്ദവും കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.നെന്മേനി വില്ലേജിലെ പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയൽ എന്നിവടങ്ങളിലാണ് മുഴക്കം അനുഭവപ്പെട്ടത്. ഉഗ്രശബ്ദം ഉണ്ടായതോടെ കുർച്യർമല, പിണങ്ങോട്, മോറിക്യാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ എന്നിവടങ്ങളിൽ നിന്ന് ആളുകളോട് ഒഴിഞ്ഞ് പോകാൻ നിർദേശം നൽകി.

വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങി.അമ്പലവയല്‍ വില്ലേജിലെ ആര്‍എആര്‍എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചു. പ്രദേശങ്ങലിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here