മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് ബിജെപിയുമായി ബന്ധപ്പെട്ട സ്ഥാപനത്തെ പ്രമോഷന് ഉപയോഗിച്ചതിൽ റിപ്പോർട്ട് തേടി ഇലക്ഷൻ കമ്മീഷൻ

0
95

ന്യൂഡൽഹി : മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനായി ഇലക്ഷൻ കമ്മീഷൻ ബിജെപിയുമായി ബന്ധപ്പെട്ട സ്ഥാപനത്തെ മീഡിയ പ്രമോഷന് ഉപയോഗിച്ചതിൽ റിപ്പോർട്ട് തേടി ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. ഇലക്ഷൻ കമ്മീഷന്റെ സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് ബിജെപി ഐടി സെല്ലുമായി ബന്ധമുള്ള സ്ഥാപനത്തെ ഇലക്ഷൻ കമ്മീഷൻ നിയോഗിച്ചുവെന്ന ആരോപണത്തെത്തുടർന്നാണ് നടപടി.

മഹാരാഷ്ട്ര ഇലക്ഷൻ കമ്മീഷണറോട് വിശദീകരണം തേടിയിട്ടുള്ളതായി ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വക്താവ് ഷെയ്പാലി ശരൺ ട്വീറ്ററിലൂടെ അറിയിച്ചു.
വിഷയത്തിൽ വിവരാവകാശ പ്രവർത്തകൻ സാകേത് ഗോഖലെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് സാകേത് ഗോഖലെ മറുപടി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here