എയ്ഡ്സ് ദിനാചരണം: സംഘാടക സമതിയോഗം ചേര്‍ന്നു.

0
65

ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാ തല സംഘാടക സമിതി യോഗം കല്‍പ്പറ്റ നഗരസഭയില്‍ ചേര്‍ന്നു. നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു.

ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍ വിഷയാവതരണം നടത്തി. ‘സമൂഹങ്ങള്‍ നയിക്കട്ടെ’ എന്ന ഈ വര്‍ഷത്തെ പ്രമേയത്തെ അടിസ്ഥാനമാക്കി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സര്‍ക്കാരേതര സംഘടനകളുടെയും പൊതു -സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെയും സഹകരണത്തോടെ നവംബര്‍ 30 നും ഡിസംബര്‍ ഒന്നിനും വിപുലമായ പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിക്കുക.

കല്‍പ്പറ്റ നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ . കെ.അജിത,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.എം.ശിവരാമന്‍, കല്‍പ്പറ്റ ക്ഷയരോഗ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ശുഭ, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം.മുസ്തഫ, ജില്ലാ ക്ഷയരോഗ കേന്ദ്രം സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പി.കെ സലീം , ടി.ബി – എച്ച്‌ ഐ വി കോര്‍ഡിനേറ്റര്‍ വി.ജെ ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here