ഹസൻ മുഷ്‌രിഫിന്റെ മുൻകൂർ ജാമ്യാപേക്ഷ മുംബൈ കോടതി തള്ളി

0
67

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുൻ കാബിനറ്റ് മന്ത്രിയും എൻസിപി നേതാവുമായ ഹസൻ മുഷ്‌രിഫിന്റെ മുൻകൂർ ജാമ്യാപേക്ഷ മുംബൈയിലെ കോടതി തള്ളി. ജാമ്യം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാരോപിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. മുഷ്‌രിഫിന്റെ അഭിഭാഷകരായ അബാദ് പോണ്ടയുടെയും പ്രശാന്ത് പാട്ടീലിന്റെയും അഭ്യർഥന മാനിച്ച് ഏപ്രിൽ 14 വരെ അറസ്റ്റിൽ നിന്നുള്ള ഇടക്കാല സംരക്ഷണം കോടതി നീട്ടി. കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയാണ് മുഷ്‌രിഫ് ഇഡിയുടെ നടപടി നേരിടുന്നത്.

“ഇത് രാഷ്ട്രീയ പകപോക്കലാണോ അതോ ബിജെപി നേതാവ് കിരിത് സോമയ്യയുടെ പ്രേരണകൊണ്ടാണോ എന്നത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.”എന്ന് എഫ്‌ഐആർ രാഷ്ട്രീയ അജണ്ട മൂലമാണെന്ന മുഷ്‌രിഫിന്റെ വാദത്തിനെതിരെ ജഡ്ജി പറഞ്ഞു. “അതിനാൽ, ഈ കോടതിക്ക് അതിനെക്കുറിച്ച് ഒരു അഭിപ്രായവും പറയാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here