വിവാഹശേഷം ആദ്യമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തി സംസാരിച്ച് താര ദമ്പതികളായ നയൻതാരയും വിഘ്നേഷ് ശിവനും.

0
78

വിവാഹശേഷം ആദ്യമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തി സംസാരിച്ച് താര ദമ്പതികളായ നയൻതാരയും വിഘ്നേഷ് ശിവനും. പ്രസ് മീറ്റിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചെന്നായിലെ താജ് ക്ലബ് ഹൗസ് ഹോട്ടലിൽ വച്ച് നടന്ന പ്രസ് മീറ്റിൽ മാധ്യമ പ്രവർത്തകര്‍ക്കായി പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു.

ഇതേ ഹോട്ടലിൽ വച്ചാണ് കഥ പറയാനായി നയൻതാരയെ ആദ്യമായി കാണുന്നതെന്ന് വിഘ്നേഷ് ശിവൻ ഓർത്തെടുത്തു. കരിയറില്‍ ഇതുവരെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും പുതിയ ജീവിതത്തിലേയ്ക്കു കടക്കുന്ന തങ്ങളെ ഇനിയും തുടർന്ന് പിന്തുണയ്ക്കണമെന്നും നയൻതാരയും വിഘ്നേഷും പറഞ്ഞു.

കഴിഞ്ഞ ദിവസം ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിക്കിയും നയനും വിവാഹിതരായത്‌. 2015ല്‍ പുറത്തിറങ്ങിയ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇവർ പ്രണയത്തിലായത്‌.

LEAVE A REPLY

Please enter your comment!
Please enter your name here