കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കാര്‍ഗിലിനടുത്ത് ദ്രാസില്‍ ഒമ്ബതു ദിവസത്തോളമായി കുടുങ്ങി രണ്ടുകുടുംബങ്ങളിലെ പതിനഞ്ചോളം മലയാളികള്‍.സോജിലാപാസ് അടച്ചതിനെത്തുടര്‍ന്ന് സോനമാര്‍ഗില്‍നിന്ന് 63 കിലോമീറ്ററോളം അകലെയുള്ള താമസസ്ഥലത്താണിവരുള്ളത്.
കര്‍ണാടകത്തിലെ ശിവമോഗയില്‍ ബിസിനസ് നടത്തുന്ന കോട്ടയം പാലയിലെ ജില്‍സണ്‍ ജോസഫും ഭാര്യയും രണ്ടുമക്കളും കാസര്‍കോട്ടു നിന്നുള്ള ഒരു കുടുംബവുമാണ് കുടുങ്ങിക്കിടക്കുന്നത്.
നഗരസഭാ ഉദ്യോഗസ്ഥനായ ഗുലാം അസ്‌കറും മറ്റു രണ്ട് ഉദ്യോഗസ്ഥരും വ്യാഴാഴ്ച സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചതായി ജില്‍സണ്‍ പറഞ്ഞു. വിവരമറിഞ്ഞ് ജമ്മു-കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഗുലാംനബി ആസാദും ഇടപെട്ടു. ശ്രീനഗറിലെ ഡിവിഷണല്‍ കമ്മിഷണറുമായി സംസാരിച്ചതിനെത്തുടര്‍ന്ന് കമ്മിഷണര്‍ മലയാളികളുമായി സംസാരിച്ച് വിവരങ്ങള്‍ ശേഖരിച്ചു.