ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ സിനിമയുടെ ട്രെയ്‌ലർ ന്യൂയോർക്ക് ടൈംസ് സ്ക്വയറിലേക്ക്.

0
55

ഉണ്ണി മുകുന്ദൻ (Unni Mukundan) നായകനാകുന്ന ‘ജയ് ഗണേഷ്’ (Jai Ganesh) സിനിമയുടെ ട്രെയ്‌ലർ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിലെ വമ്പൻ സ്‌ക്രീനുകളിൽ ഏപ്രിൽ 6 ന് രാത്രി 8.30ന് (ഇന്ത്യൻ സമയം ഏപ്രിൽ 7ന് രാവിലെ 5:30) പ്രദർശിപ്പിക്കും. ക്ലീൻ ‘U’ സർട്ടിഫിക്കറ്റോടു കൂടി സെൻസറിങ് പൂർത്തിയായ ചിത്രം ഏപ്രിൽ 11ന് റിലീസ് ചെയ്യും. ചിത്രത്തിന് ക്ലീൻ U സർട്ടിഫിക്കറ്റ് ലഭിച്ചു. വീൽ ചെയറിന്റെ സഹായത്തോടെ ജീവിക്കുന്ന യുവാവിന്റെ വേഷമാണ് ഉണ്ണി മുകുന്ദന്.

ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു.

ബി.കെ. ഹരിനാരായണൻ, മനു മഞ്ജിത്ത്, വാണി മോഹൻ, രഞ്ജിത്ത് ശങ്കർ എന്നിവർ എഴുതിയ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു.

എഡിറ്റർ- സംഗീത് പ്രതാപ്, സൗണ്ട് ഡിസൈൻ- തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, പ്രൊഡക്ഷൻ ഡിസൈനർ- സൂരജ് കുറവിലങ്ങാട്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ്- വിപിൻ ദാസ്, സ്റ്റിൽസ്- നവീൻ മുരളി, ഡിസൈൻസ്- ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ- അനൂപ് മോഹൻ എസ്., ഡിഐ- ലിജു പ്രഭാകർ, വിഎഫ്എക്സ്-ഡിടിഎം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സഫി ആയൂർ, പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ കുമാർ 10G മീഡിയ, പി.ആർ.ഒ.- എ.എസ്. ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here