സ്റ്റാര്‍ മാജിക്കിലെ സാദ് വാഹനാപകടത്തില്‍ മരണപ്പെട്ടു;

0
90

ബിനീഷ് ബാസ്റ്റിന്‍, ടിനി ടോം തുടങ്ങിവരാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ വാര്‍ത്ത പുറത്തുവിട്ടത്. ‘സ്റ്റാര്‍ മാജിക് ഷോയിലെ കോസ്റ്റിയൂമര്‍ സാദ് നമ്മെ വിട്ടുപിരിഞ്ഞു. രാവിലെ എറണാകുളത്തുണ്ടായ ബൈക്ക് അപകടത്തിലാണ് അന്ത്യം സംഭവിച്ചത്’ എന്നാണ് ബിനീഷ് ബാസ്റ്റിന്‍ എഴുതിയത്. സാദിന്റെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.

സ്റ്റാര്‍ മാജിക്കില്‍ മാത്രമല്ല, കോമഡി ഉത്സവത്തില്‍ സാദ് കോസ്റ്റിയൂമറായി പ്രവൃത്തിച്ചിട്ടുണ്ട്. സാദിന് ഒപ്പമുള്ള ഓര്‍മകളാണ് ടിനി ടോം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

‘എനിക്ക് ഷൂട്ടിന് വസ്ത്രങ്ങള്‍ തേച്ച് വൃത്തിയായി കൊണ്ടു തരുമ്പോള്‍ ഞാന്‍ സ്ഥിരം ചോദിക്കുമായിരുന്നു, നീ സുന്ദരനാണ് നിനക്ക് അഭിനയിച്ചുകൂടേ എന്ന്. മോനേ..’ എന്ന് വിളിച്ചുകൊണ്ടാണ് ടിനിയുടെ പോസ്റ്റ്. പോസ്റ്റുകള്‍ക്ക് താറെ സാദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേരാണ് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here