അബുദാബി: അബുദാബിയിൽ മലയാളി ദമ്പതികൾ ആത്മഹത്യ ചെയ്തത് ജോലി നഷ്ടപ്പെട്ടതിനെ തുടർന്നാണെന്നു വിവരം. ഇവരുമായി അടുത്ത ബന്ധമുള്ളവരെ ഉദ്ധരിച്ച് ഗൾഫ് ന്യൂസാണ് ഈ വിവരം റിപ്പോർട്ട് ചെയ്യുന്നത്.കോഴിക്കോട് സ്വദേശികളായ ജനാർദനൻ പട്ടേരി (57), ഭാര്യ മിനിജ (52) എന്നിവരെയാണ് അബുദാബി മദിനത് സയിദിലെ ഫ്ളാറ്റിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരുടെ ഏകമകൻ ബംഗളുരുവിലാണ് ജോലി ചെയ്യുന്നത്. ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് മകൻ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരു ട്രാവൽ ആന്റ് ടൂറിസം കന്പനിയിൽ അക്കൗണ്ടന്റായി ജോലി നോക്കുകയായിരുന്നു ജനാർദനൻ. ഈ മാസം തുടക്കത്തിൽ ഇദ്ദേഹത്തെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. ഇത് മാനസികമായി ഇയാളെ തകർത്തിരുന്നു.