നടൻ രാജ്മോഹൻ അന്തരിച്ചു; ഏറ്റെടുക്കാന്‍ ആളില്ലാതെ മൃതദേഹം മോർച്ചറിയിൽ

0
72

തിരുവനന്തപുരം:  ഇന്ദുലേഖ സിനിമയിലെ നായകൻ രാജ് മോഹൻ അന്തരിച്ചു(Actor Rajmohan). 88 വയസായിരുന്നു. ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ മൃതദേഹം  തിരുവനന്തപുരത്ത് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അനാഥാലയത്തിലായിരുന്ന രാജ് മോഹൻ ഇന്നലെയാണ് അന്തരിച്ചത്.

നാല് വർഷത്തോളം പുലയനാർ കോട്ടയിലെ ഒരു അനാഥാലയത്തിലെ അന്തേവാസിയായിരുന്നു രാജ് മോഹൻ. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ നാലാം തിയതി മുതൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. മരണ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചുവെങ്കിലും ആരും ഏറ്റെടുക്കാൻ തയ്യാറായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ബന്ധുക്കൾ ആരെങ്കിലും വരുമെന്ന പ്രതീക്ഷ അനാഥാലയ അധികൃതർ പങ്കുവയ്ക്കുന്നുണ്ടെങ്കിലും ഇതുവരെയും അത്തരത്തിലുള്ള സൂചനകളൊന്നും തന്നെ വന്നിട്ടില്ല.

ഒ ചന്തുമേനോന്റെ ഇന്ദുലേഖ സിനിമയായപ്പോൾ  മാധവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് രാജ് മോഹനായിരുന്നു. കലാനിലയം കൃഷ്ണൻ നായരുടെ മരുമകനായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here