വ്യത്യസ്തമായ റിലീസ് പ്രഖ്യാപനവുമായി ‘കാക്കിപ്പട’ (Kakkipada movie). ഖത്തർ വേൾഡ് കപ്പ് (FIFA world cup) മത്സരത്തിൽ ആർത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് ‘കാക്കിപ്പട’ എന്ന ചിത്രത്തിന്റെ റിലീസ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. ‘കാക്കിപ്പട’ ക്രിസ്തുമസ് റിലീസ് ആയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഖത്തറിലെ അൽ ബായ്ത്ത് സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ട് – ഫ്രാൻസ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയാണ് കാക്കിപ്പടയുടെ ക്രിസ്തുമസ് റിലീസ് പ്രഖ്യാപന ഫ്ലെക്സുകളുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിയത്. ഷെജി വെലിയകത്ത് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷെബി ചൗഘട്ട് ആണ്.
നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കാക്കിപ്പട’ സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള ചിത്രമാണ്.
ആരാധിക, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറയിൽ, വിനോദ് സാക് (രാഷസൻ ഫെയിം) സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി, എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
തിരക്കഥ, സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ഛായാഗ്രഹണം- പ്രശാന്ത് കൃഷ്ണ, സംഗീതം – ജാസി ഗിഫ്റ്റ്, എഡിറ്റിംഗ്- ബാബു രത്നം, കലാസംവിധാനം- സാബുറാം, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ, നിശ്ചല ഛായാഗ്രഹണം- അജി മസ്ക്കറ്റ്, നിർമ്മാണ നിർവ്വഹണം- എസ്. മുരുകൻ, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്- റെക്സ് ജോസഫ്, ഷാ ഷബീർ