അഞ്ചു മാസമായി ശമ്പളം മുടങ്ങി; പാലക്കാട് അതിഥി തൊഴിലാളികൾ റോഡ് ഉപരോധിച്ചു

0
52

പാലക്കാട്: ശമ്പളം മുടങ്ങിയെന്ന പരാതിയുമായി റോഡ് ഉപരോധിച്ച് സമരവുമായി അതിഥി തൊഴിലാളികൾ. പാലക്കാട് കഞ്ചിക്കോട്ടെ ഐഐടിയിലെ നിർമാണ ജോലിയിലുള്ള ജാർഖണ്ഡുകാരാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തെത്തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

ഭക്ഷണത്തിന് പോലും പണമില്ലാത്ത സഹചര്യത്തിലാണ് സമരത്തിനിറങ്ങിയത്. വിഷയത്തില്‍ ഐഐടിക്ക് നേരിട്ട് ബന്ധമില്ലെന്നും പ്രശ്നപരിഹാരം വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അധിക‍ൃതർ പറയുന്നു.

സാമ്പത്തിക പ്രതിസന്ധി കാരണമാണ് ശമ്പളം വൈകിയതെന്നും വേഗത്തില്‍ പ്രശ്നപരിഹാരമുണ്ടാകുമെന്നും നിര്‍മാണ കമ്പനി രേഖമൂലം ഉറപ്പ് നല്‍കിയതിന് ശേഷമാണ് തൊഴിലാളികൾ സമരത്തിൽ നിന്ന് പിന്മാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here