തിരുവനന്തപുരം: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പരിശീലന പദ്ധതിയായ KOOL (KITEs Open Online Learning) പരിശീലനത്തിന്റെ ഒമ്പതാം ബാച്ചിലെ സ്കില്‍ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിലെ 2424 അധ്യാപകരില്‍ 2364 പേര്‍ (97.5%) കോഴ്സ് വിജയിച്ചു. അധ്യാപകരുടെ പ്രൊബേഷന്‍ പ്രഖ്യാപിക്കുന്നതിന് ‘കൂള്‍’ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 30479 അധ്യാപകര്‍ ഇതുവരെ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ല്‍ ലഭ്യമാണ്.