പത്തനംതിട്ട: പോപ്പുലര്‍ ഫിനാൻസ് ഇടപാടുകളിൽ കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തി.നിക്ഷേപകര്‍ക്ക് നൽകിയ രേഖകൾ പരിശോധിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്.
സമീപകാലത്ത് പണം നിക്ഷേപിച്ചവർക്ക് നൽകിയത് വ്യത്യസ്ത സ്ഥാപനങ്ങളുടെ രേഖകളും റെസീപ്പ്റ്റുകളും പൊലീസ് കണ്ടെത്തി. വകയാറിലെ ആസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് പോപ്പുലറിന്‍റെ തന്നെ പല സ്ഥാപനങ്ങളുടെ രസീതുകൾ കണ്ടെത്തിയത്.