ഷൈൻ ക്ഷമാപണം നടത്തി; വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്കോ?

0
5

നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ നടി വിൻസി അലോഷ്യസിന്റെ പരാതി ഒത്ത് തീർപ്പിലേക്കെന്ന് സൂചന. ഷൈൻ ടോം ചാക്കോയും കുടുംബവും ഇൻറേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയിൽ ക്ഷമാപണം നടത്തി. പരാതികൾ സിനിമയെ പ്രതികൂലമായി ബാധിക്കുമെന്ന് നിർമ്മാതാവ് ആവശ്യപ്പെട്ടതോടെയാണ് ഒത്തുതീർപ്പ് സാധ്യതയിലേക്കെത്തിയത്.

മാധ്യമങ്ങളാണ് വിഷയം ഊതി പെരിപ്പിച്ചതെന്ന് ഷൈന്റെ കുടുംബം ഐസിസിയോട് പറഞ്ഞു.തെറ്റ് ഇനി ആവർത്തിക്കില്ലെന്ന് വിൻസിയോട് ഷൈൻ യോഗത്തിൽ പറഞ്ഞതായാണ് സൂചന.വിൻസിയുടെ തീരുമാനം അറിഞ്ഞതിന് ശേഷം നടപടിയെടുക്കാമെന്നാണ് സിനിമ സംഘടനകളുടെ തീരുമാനം. പരാതി പിൻവലിച്ചാൽ വിഷയം അതോടെ അവസാനിപ്പിക്കുമെന്ന നിലപാടിലാണ് ഫിലിം ചേമ്പർ.

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നിയമ നടപടികളിലേക്കില്ലെന്ന് വിന്‍സി അലോഷ്യസ് ആവര്‍ത്തിച്ചിരുന്നു. നിയമനടപടികളിലേക്ക് പോകില്ലെന്ന് ആദ്യ ദിവസം മുതല്‍ താന്‍ പറയുന്നതാണെന്നും അതില്‍ ആളുകള്‍ക്ക് പല കാഴ്ചപ്പാടുകളും ഉണ്ടാകുമെന്നും എങ്കിലും അതിലേക്കില്ലെന്നും വിന്‍സി വ്യക്തമാക്കിയിരുന്നു. നിലവിലെ ഐസിസി – സിനിമ സംഘടനകളുടെ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയെന്നും വിന്‍സി പറഞ്ഞിരുന്നു. ഐസിസിക്ക് മുന്നില്‍ ഹാജരായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിന്‍സി.

ലഹരി കേസില്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ പൊലീസ് നടപടികള്‍ വന്നതിന് പിന്നാലെയാണ് തിരക്കിട്ട നടപടികളിലേക്കാണ് സിനിമാ സംഘടനകള്‍ കടന്നത്. സൂത്രവാക്യം സിനിമ നിര്‍മാതാവ് ഫിലിം ചേമ്പറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി യോഗം ചേര്‍ന്നതിന് ശേഷമായിരിക്കും ഫിലിം ചേംബര്‍ നടപടികളിലേക്ക് കടക്കുകയെന്നാണ് വിവരം. പരാതികള്‍ സിനിമ പ്രമോഷനെ പ്രതികൂലമായി ബാധിച്ചെന്നും വിന്‍സി ആരോടാണ് പരാതി പറഞ്ഞതെന്ന് അറിയില്ലെന്നും സൂത്രവാക്യം നിര്‍മ്മാതാവ് പ്രതികരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here