അകലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുക എന്നതാണ് ഏക ഭാരത്, ശ്രേഷ്ഠ ഭാരത് എന്ന തന്റെ ആശയത്തിന്റെ പ്രധാന ഊന്നലെന്ന് ആദ്ദേഹം വ്യക്തമാക്കി.ജമ്മു കശ്മീരിന്റെ വികസനത്തിന് പുതിയ ഉത്തേജനം നല്‍കുന്നതിനായി അതിവേഗത്തില്‍ നടക്കുന്ന വികസന പ്രവൃത്തികള്‍ സബ്കാ സാത്, സബ്കാ വികാസിന് ഉദാഹരണമാണെന്നും മോദി .ജമ്മു കശ്മീരിന്റെ വികസനത്തിന് വേഗം കൂട്ടുന്നതിനായി ഇരുപതിനായിരം കോടിയുടെ പദ്ധതികള്‍ക്കാണ് ഇന്ന് തുടക്കംകുറിച്ചത് .
ജമ്മു കശ്മീരിലെ ജനങ്ങളെ മറ്റു ഭാരതീയർക്കൊപ്പം പഞ്ചായത്തു തലം മുതൽ ശാക്തീകരിക്കുന്നതിനായി രാജ്യത്തു മറ്റു ഭാഗങ്ങളിൽ ബാധകമായ എല്ലാ കേന്ദ്ര നിയമങ്ങളും ഇവിടെയും പ്രയോഗത്തില്‍ കൊണ്ടുവരുമെന്നും മോദി.വികസനത്തിന്റെ സന്ദേശവുമായാണ് താനിവിടെ എത്തിയിരിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.ജമ്മു കശ്മീരിലെ മുന്‍ തലമുറ അനുഭവിച്ച പ്രശ്‌നങ്ങള്‍ ഇന്നത്തെ യുവാക്കള്‍ക്ക് അനുഭവിക്കേണ്ടിവരില്ലെന്ന് മോദി ഉറപ്പു നൽകി . ജമ്മു കാശ്മീരിലെ വൻപിച്ച ജനാവലിയാണ് പ്രധാനമന്ത്രിയുടെ റാലിയിൽ പങ്കെടുക്കാനെത്തിയത്.