വെറും 400 ദിവസം കാലാവധി; തിരികെ ലഭിക്കുക മികച്ച റിട്ടേൺ; SBI പദ്ധതിയെ കുറിച്ച് അറിയാം.

0
59

കുറഞ്ഞ കാലാവധിയിൽ കൂടുതൽ നേട്ടമാണ് നിക്ഷേപകരുടെ സ്വപ്‌നം. റിസ്‌കുകളൊന്നും ഇല്ലാതെ പണം സുരക്ഷിതമായി നിക്ഷേപിച്ച് ലാഭം കൊയ്യാൻ മികച്ച പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് എസ്ബിഐ. അറിയാം എസ്ബിഐയുടെ അമൃത് കലാശ് പദ്ധതിയെ കുറിച്ച്.

400 ദിവസത്തെ ഹ്രസ്വകാല പദ്ധതിയാണ് എസ്ബിഐ അമൃത് കലാശ് പദ്ധതി. സാധാരണ ഫിക്‌സഡ് ഡെപ്പോസിറ്റുകൾക്ക് 3 ശതമാനം മുതൽ 6.50 ശതമാനം വരെയാണ് പലിശ നിരക്ക്. എന്നാൽ എസ്ബിഐ അമൃത കലാശ് പദ്ധതി പ്രകാരം നിക്ഷേപകന് 7.1% പലിശയാണ് ലഭിക്കുന്നത്. മുതിർന്ന പൗരന്മാരാണെങ്കിൽ 7.6% വരെ പലിശ ലഭിക്കും.

എസ്ബിഐ ബാങ്കിൽ അക്കൗണ്ടുള്ള വ്യക്തിക്ക് ബാങ്ക് ബ്രാഞ്ച് സന്ദർശിച്ചോ, ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ, എസ്ബിഐ യോനോ ആപ്പിലൂടെയാണ് അമൃത് കലാശ് പദ്ധതിയുടെ ഭാഗമാകാം. അഞ്ച് ലക്ഷം നിക്ഷേപിക്കുന്ന വ്യക്തിക്ക് 400 ദിവസം കഴിഞ്ഞാൽ 5,36,456 രൂപ തിരികെ ലഭിക്കും. 400 ദിവസത്തെ കാലാവധി അവസാനിക്കും മുൻപും പണം പിൻവലിക്കാനും സാധിക്കും. പക്ഷേ റിട്ടേണിൽ വ്യത്യാസമുണ്ടാകും.

ആദായ നികുതി റിട്ടേൺ സമയത്ത് നികുതിയിളവ് നേടാനും അമൃത് കലാശ് പദ്ധതി പ്രകാരമുള്ള നിക്ഷേപങ്ങൾക്ക് സാധിക്കും. ഫോം 15G/ 15H പൂരിപ്പിച്ചാൽ നികുതിയിളവ് നേടാം.

അമൃത് കലാശ് പദ്ധതിയുടെ ഭാഗമാകാനുള്ള അവസാന തിയതി ജൂൺ 30 ആയിരുന്നു. എന്നാൽ നിലവിൽ ഈ തിയതി നീട്ടി ഓഗസ്റ്റ് 15 വരെ ആക്കിയിട്ടുണ്ട്.

ഇനി നിങ്ങളുടെ കൈവശമുള്ള പണം 15 ലക്ഷത്തിൽ കൂടുതലാണെങ്കിൽ അത്  സർവോത്തം പദ്ധതിയിൽ നിക്ഷേപിക്കുന്നതാകും നല്ലത്.
സർവോത്തം പദ്ധതി ഫിക്സഡ് ഡെപ്പോസിറ്റിന് സമാനമാണ്. ഇന്ത്യൻ പൗരന്മാരായ ഇന്ത്യയിൽ താമസിക്കുന്ന ആർക്കും എസ്ബിഐ സർവോത്തം പദ്ധതിയിൽ പങ്കാളിയാകാം. പ്രായപൂർത്തിയാകാത്തവർക്കും എൻആർആകൾക്കും പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കില്ല. രണ്ട് വർഷമാണ് പദ്ധതിയുടെ കാലാവധി. രണ്ട് വർഷത്തേക്ക് 7.4% പലിശ നിരക്ക് നൽകുന്ന ഈ പദ്ധതിയിൽ മുതിർന്ന പൗരന്മാർക്ക് 7.9% ആണ് നികുതി ലഭിക്കുക.

15 ലക്ഷമാണ് നിക്ഷേപിക്കാനാകുന്ന ഏറ്റവും കുറഞ്ഞ തുക. രണ്ട് കോടി വരെ ഒരാൾക്ക് നിക്ഷേപിക്കാൻ സാധിക്കും. ഇത് പ്രകാരം 15,25,000 രൂപ രണ്ട് വർഷത്തേക്ക് നിക്ഷേപിക്കുന്ന ഒരു വ്യക്തിക്ക് 17,65,867 രൂപയാണ് രണ്ട് വർഷത്തെ കാലാവധി പൂർത്തിയാക്കിയാൽ തിരികെ ലഭിക്കുക. മുതിർന്ന് പൗരന് ലഭിക്കുന്ന 7.9% പലിശ നിരക്ക് അടിസ്ഥാനപ്പെടുത്തിയാൽ തിരികെ ലഭിക്കുന്ന റിട്ടേൺ 17,83,280 ആയിരിക്കും.

ഒരു തവണ സർവോത്തം പദ്ധതി പ്രകാരം നിക്ഷേപം നടത്തിയാൽ കാലാവധി മുൻപേ പണം പിൻവലിക്കാൻ സാധിക്കില്ല. ഓട്ടോ-റിന്യൂവൽ സൗകര്യവുമില്ല. കാലാവധി പൂർത്തിയാക്കിയാൽ പദ്ധതി പ്രകാരം ലഭിക്കുന്ന തുക അക്കൗണ്ട് ഉടമയുടെ സേവിംഗ്സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകും.

LEAVE A REPLY

Please enter your comment!
Please enter your name here