കോഴിക്കോട്: കോഴിക്കോട് ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. 80 വയസുകാരനായ രാധാകൃഷ്ണനാണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം. ഇതോടെ ഇന്ന് മാത്രം രണ്ട് പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.
നേരത്തെ തിരുവനന്തപുരത്ത് ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. പേയാട് പള്ളിമുക്ക് പ്രിയദർശിനി നഗറിൽ തങ്കപ്പനാണ് ( 72) മരിച്ചത്. അതേസമയം, കളമശ്ശേരി മെഡിക്കൽ കോളജിൽ മരിച്ച മേരിക്കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.