നവംബർ ഒന്നിന്ന് അതിദരിദ്രർ ഇല്ലാത്ത കേരളമായി സംസ്ഥാനത്തെ പ്രഖ്യാപിക്കും: മുഖ്യമന്ത്രി

0
11

നവംബർ ഒന്നിന്ന് അതിദരിദ്രർ ഇല്ലാത്ത കേരളമായി സംസ്ഥാനത്തെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിന് നല്ലത് സംഭവിച്ചാൽ അത് അംഗീകരിക്കാൻ ചില കൂട്ടർക്ക് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

നാടിന് ഇപ്പോ പുരോഗതി ഉണ്ടാകരുത് എന്ന് ചിന്തിക്കുന്നവരും ഉണ്ട്. എന്നാൽ ഇപ്പോൾ നേടേണ്ട നേട്ടങ്ങൾ നേടിയില്ലെങ്കിൽ നാം പുറകോട്ട് പോകും. വികസനത്തെ തടയുന്ന ഒരു പാട് ശ്രമങ്ങൾ നടക്കുന്നുണ്ട്. കേന്ദ്ര സർക്കാർ അർഹതപ്പെട്ട സഹായം നിഷേധിക്കുന്നു.

ദുരന്തങ്ങളിൽ പോലും സഹായം നല്കാൻ തയ്യാറാകുന്നില്ല. എന്നാൽ ഈ പ്രതിസന്ധിയിലും നിരവധി കാര്യങ്ങൾ സർക്കാർ ചെയ്യുന്നു. വരുമാനത്തിൽ ഉണ്ടായ വർദ്ധനവ് ആണ് ഇതിന് പിന്നിൽ. പൊതുകടവും ആദ്യന്തര ഉല്പാദനവും തമ്മിലുള്ള അന്തരം കുറഞ്ഞ് വരുന്നു.

കേന്ദ്രവും സംസ്ഥാനവും ചേർന്ന് നടപ്പാക്കേണ്ട കാര്യങ്ങളിൽ കേന്ദ്രം വിഹിതം കുറയുന്നു. വികസന മുന്നേറ്റത്തിന് കാരണം നാട് തന്ന പിന്തുന്നയാണ്.കാലം മുന്നോട്ട് പോവുകയാണ്. ഐ ടി പാർക്കുകളിൽ 1706 കമ്പനികൾ ഇപ്പോൾ ഉണ്ട്. ഈ മേഖലയിൽ വലിയ മാറ്റം ഉണ്ടായി.

ആകെ ഐ ടി കയറ്റുമതി വർദ്ധിച്ചു. ഇപ്പോൾ 90000 കോടി രൂപയുടെ ഐ ടി കയറ്റുമതി യാണ് ഉള്ളത്. 6300 സ്റ്റാർട്ടപ്പുകൾ ഇപ്പോൾ ഉണ്ട്. വലിയ വികസന കുതിപ്പാണ് ഉണ്ടായത്.സ്റ്റാർട്ടപ്പുകളുടെ പറുദ്ദീസയായിട്ടാണ് മറ്റുള്ളവർ കേരളത്തെ കാണുന്നത്. കേരളം രാജ്യത്തിന് മാതൃകയാണ്. ഇതിൻ്റെ ഭാഗമാണ് രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റി ഇവിടെയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here