തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രത്യേക ഡയററ് രീതിയാണ് 5:2 ഡയറ്റ്.

0
30

തടി കുറയ്ക്കാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് പലരും. ഇതില്‍ പ്രധാനമാണ് ഡയറ്റ്. പലതരം ഡയറ്റുകളുമുണ്ട്. നമുക്ക് ചേരുന്ന വിധത്തിലെ ഡയറ്റ് പരീക്ഷിയ്ക്കുകയെന്നത് പ്രധാനമാണ്. മാത്രമല്ല, ആരോഗ്യം കളയാതെ തന്നെ ഡയറ്റെടുക്കുകയും വേണം. പലപ്പോഴും ഡയറ്റെടുത്ത് മരിച്ച ആളുകളുടെ കഥകള്‍ വരെ നാം കണ്ടിട്ടുണ്ട്. ആരോഗ്യം തീരെ പോകാതെ, ആരോഗ്യകരമായ ഡയറ്റെടുത്ത് തടി കുറയ്ക്കുക എന്നതാണ് പ്രധാനം. ഇത്തരത്തില്‍ ഒരു ഡയറ്റാണ് എന്നത്.

പ്രത്യേക ഉപവാസരീതി

ഇത് ഒരു പ്രത്യേക ഉപവാസരീതിയുള്‍പ്പെടുന്ന ഡയറ്റാണ്. ആഴ്ചയില്‍ 5 ദിവസം ഭക്ഷണം കഴിയ്ക്കുക, തുടര്‍ച്ചയായി രണ്ടു ദിവസം കലോറി കുറയ്ക്കുകയെന്നതാണ് ഇതിന്റെ പ്രാധാന്യം. കലോറി കുറയ്ക്കുകയും ശരീരത്തിന്റെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താനും സഹായിക്കുന്ന പ്രത്യേക ഡയറ്റ് രീതിയാണ് ഇത്. 5 ദിവസം പതിവായി ഭക്ഷണം കഴിയ്ക്കുമ്പോള്‍ 2 ദിവസം ആരോഗ്യകരമായ ഭക്ഷണനിയന്ത്രണം ഈ ഡയറ്റില്‍ ഉള്‍പ്പെടുന്നു. 5 ദിവസം ഇന്നതേ കഴിയ്ക്കാവൂ എന്ന് നിയന്ത്രണമില്ല. അതേ സമയം ആരോഗ്യകരമായ ഭക്ഷണം, അതായത് ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനുകളും നാരുകളും അടങ്ങിയ ഭക്ഷണം കഴിയ്ക്കുകയെന്നത് പ്രധാനമാണ്. ബാക്കി രണ്ടു ദിവസങ്ങളില്‍ കലോറി ഉപയോഗം 500 വരെയായി പരിമിതപ്പെടുത്തുകയും വേണം.

ഹെര്‍ബല്‍ ടീ

ഈ ഡയറ്റ് അനുസരിച്ച് ഉപവാസ സമയത്ത് വിശപ്പു കുറയ്ക്കാന്‍ വെള്ളം, ഹെര്‍ബല്‍ ടീ, കട്ടന്‍കാപ്പി എന്നിവ അനുവദനീയമാണ്. അതികഠിനമായ ഉപവാസമില്ലെന്നതാണ് പ്രത്യേകത. അടുപ്പിച്ച് രണ്ടു ദിവസത്തില്‍ കൂടുതല്‍ ഉപസിയ്ക്കുകയും അരുത്. ഉപവാസമില്ലാത്ത ദിവസങ്ങളില്‍ പച്ചക്കറികള്‍, പഴങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പ്, ലീന്‍ പ്രോട്ടീന്‍ എന്നിവ അനുവദിയ്ക്കുന്നു. ഇത് ശരീരം ആരോഗ്യകരമായിരിയ്ക്കാനും അതേ സമയം കൊഴുപ്പ് നിയന്ത്രിയ്ക്കാനും സഹായിക്കുകയും ചെയ്യുന്നു.

പ്രമേഹസാധ്യത

ഈ ഡയറ്റ് പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നതാണ് പ്രധാനം. ഉപവാസ ദിനങ്ങളില്‍ കലോറി കുറയ്ക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് കളയാന്‍ സാധിയ്ക്കുന്നു. ഇതുപോലെ ഇത് പ്രമേഹസാധ്യത നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും ഇന്‍സുലിന്‍ പ്രവര്‍ത്തനം ശരിയ്ക്കാകാനും ഇത് സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനും കൊളസ്‌ട്രോളിനും ഇത് നല്ലതാണ്. ബിപി കുറയ്ക്കാനും ഇതേറെ സഹായിക്കുന്നു. കോശങ്ങളുടെ പ്രവര്‍ത്തനത്തേയും തലച്ചോര്‍ പ്രവര്‍ത്തനത്തേയും സഹായിക്കുന്ന ഒന്നാണിത്.

ഗര്‍ഭിണി

ചില പാര്‍ശ്വഫലങ്ങളും ഇതിനുണ്ട്. ഭക്ഷണം കഴിയ്ക്കാത്തത് കാരണം വിശപ്പും ക്ഷീണവും തലവേദനയുമെല്ലാം പലര്‍ക്കും അനുഭവപ്പെടാം. ചിലര്‍ ഉപവാസശേഷം അമിത ഭക്ഷണം കഴിച്ചേക്കാം. വേണ്ട രീതിയില്‍ ഡയറ്റെടുത്തില്ലെങ്കില്‍ പോഷക്കുറവ് അനുഭവപ്പെടാം. ഗര്‍ഭിണികള്‍, പ്രമേഹമുള്ളവര്‍, മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ ഇതെടുക്കരുത്. എടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറുടെ ഉപദേശം തേടണം.

LEAVE A REPLY

Please enter your comment!
Please enter your name here