തിരുവനന്തപുരം : സംസ്ഥാനത്തെ 1000 ത്തോളം ഡോക്ടർമാർ രാജിവെയ്ക്കാനൊരുങ്ങുന്നു . മുന്നറിയിപ്പ് ഇല്ലാതെ സാലറി ചലഞ്ചിലേക്ക് ശമ്പളം പിടിച്ചതിനെ തുടർന്നാണ് നടപടി. സർക്കാർ റിസ്‌ക്ക് അലവൻസും, ഇൻസ്റ്റന്റീവും നൽകുന്നില്ലെന്നും കേരള ജൂനിയർ ഡോക്ടേർസ് അസോസിയേഷൻ വ്യക്തമാക്കി.
അതേസമയം, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പടെ 31 പേർക്കാണ് മൂന്ന് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് തിരുവന്തപുരത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കിളിമാനൂർ സ്വദേശി വിജയകുമാർ ആണ് ഇന്ന് പുലർച്ചെ മരിച്ചത്.