കൊച്ചി : പാലിയേക്കര ടോൾ പ്ലാസയിൽ വീണ്ടും ടോൾ നിരക്ക് വർധിപ്പിച്ചു. അഞ്ച് രൂപയാണ് കൂട്ടുന്നത്. ബസുകൾക്കും ചരക്ക് വാഹനങ്ങൾക്കുമാണ് ടോൾ നിരക്ക് വർധിപ്പിച്ചത്. സെപ്തംബർ ഒന്നുമുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ടോൾ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറാണ് ടോൾ നിരക്ക് വർധിപ്പിച്ച വിവരം അറിയിച്ചത്.
ടോൾ പിരിക്കുന്നതിൽ 104 കോടിയുടെ അഴിമതി നടന്നുവെന്ന് കാണിച്ച് സിബിഐ കേസെടുത്തിരിക്കുന്നതിനിടെയാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.