സൗദി അറേബ്യയിലുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
106

റിയാദ്: സൗദി അറേബ്യയിലുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. റിയാദിൽ നിന്ന്​ 200 കിലോമീറ്റര്‍ അകലെ ഹുത്ത സുദൈറില്‍ കോഴിക്കോട്​ താമരശ്ശേരി ഓമശ്ശേരി സ്വദേശി കാഞ്ഞിരപ്പറമ്പില്‍ മുനാസിര്‍ (24) ആണ് മരിച്ചത്​. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.

ടാങ്കര്‍ റോഡില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മുനാസിര്‍ മരിച്ചു. സമസ്ത കേരള ജംഇയത്തുൽ ഉലമ നേതാവ്​ നാസർ ഫൈസി കുടത്തായിയുടെ സഹോദര പുത്രനാണ് മുനാസിർ. തുമൈറില്‍ ജോലി ചെയ്യുന്ന മുസ്തഫയാണ് പിതാവ്. മാതാവ്: സറീന. ഫർഹത്ത് ജാബിൻ സഹോദരിയാണ്. അവിവാഹിതനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here