ബംഗളൂരു: വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 60കാരന്‍ പട്ടിണി കിടന്ന് മരിച്ചു.കര്‍ണാടക ബെല്ലാരി ജില്ലയിലാണ് സംഭവം. ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മറ്റിടങ്ങളിലേക്ക് താമസം മാറിയിരുന്നു. ഇതോടെ ഇയാൾ വീട്ടിൽ തനിച്ചായി.60കാരന് ഭക്ഷണം നല്‍കാന്‍ കുടുംബാംഗങ്ങള്‍ വിമുഖത കാണിച്ചതായാണ് നാട്ടുകാരുടെ ആരോപണം.
സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.രോഗിയെ ചികിത്സയ്ക്കാന്‍ മെഡിക്കല്‍ സംഘം എന്തുകൊണ്ട് തയ്യാറായില്ല എന്ന കാര്യവും ജില്ലാ ഭരണകൂടം പരിശോധിക്കും.
ഭക്ഷണത്തിന് വേണ്ടി 60കാരന്‍ യാചിക്കുന്ന ശബ്ദം വീട്ടില്‍ നിന്ന് കേട്ടതായി നാട്ടുകാര്‍ പറയുന്നു. രണ്ടുദിവസത്തിനിടെ ഒരിക്കല്‍ മാത്രമാണ് 60കാരന് ഭക്ഷണം എത്തിച്ചുനല്‍കിയത്. പട്ടിണി കിടന്നാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യവിഭാഗം ഉള്‍പ്പെടെയുളളവര്‍ സ്ഥലത്ത് എത്തിയത്.ഓഗസ്റ്റ് 15നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.