ന്യൂഡല്‍ഹി: വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന പരാതിയില്‍ ഫേസ്ബുക്കിന്‍റെ പബ്ലിക് പോളിസി ഡയറക്ടര്‍ അംഖി ദാസിനെതിരെയും മറ്റ് രണ്ട് പേര്‍ക്കെതിരെയും കേസെടുത്തു.ഛത്തീസ്ഗഢ് പൊലീസാണ് കേസെടുത്തത്. റായ്പൂരിലെ പത്രപ്രവർത്തകൻ അവേശ് തിവാരിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
അവേശിനെതിരെ അംഖിദാസും നേരത്തെ പരാതി നൽകിയിരുന്നു. വധഭീഷണിയുണ്ടെന്ന അംഖിദാസ് പരാതിയിൽ ദില്ലി സൈബർ സെൽ അവേശ് തിവാരിക്കെതിരെ കേസെടുത്തിരുന്നു, ഇതില്‍ അന്വേഷണം നടക്കുകയാണ്.ഫേസ്ബുകിന്‍റെ ദക്ഷിണ-മധ്യ ഏഷ്യയുടെ ചുമതലയുള്ള പബ്ലിക് പോളിസി ഡയറക്ടറാണ് അംഖി ദാസ്.
മതവികാരം വ്രണപ്പെടുത്തല്‍, സാമുദായിക ശത്രുതയ്ക്ക് പ്രേരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.ബി.ജെ.പി നേതാക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ ഫേസ്ബുക് നടപടിയെടുക്കുന്നില്ലെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖനം പ്രസിദ്ധീകരിച്ചത് രാജ്യത്ത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. അംഖി ദാസാണ് ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകള്‍ക്ക് നേരെ കണ്ണടക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്നതെന്ന് ലേഖനത്തില്‍ ആരോപിച്ചിരുന്നു.