മുംബൈ ഇന്ത്യൻസിന് ആശ്വാസം; മൈതാനത്തേക്ക് തിരിച്ചെത്തി നായകൻ ഹാർദിക് പാണ്ഡ്യ.

0
58

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മുംബൈ ഇന്ത്യൻസിന് ആശ്വാസം. പരിക്കിനെ തുടർന്ന് ക്രിക്കറ്റിൽ നിന്നും ഇടവേള എടുത്ത നായകൻ ഹാർദിക് പാണ്ഡ്യ മൈതാനത്തേക്ക് തിരിച്ചെത്തി. ഡി വൈ പാട്ടീൽ ടി20 ടൂർണമെൻ്റിലൂടെയാണ് പാണ്ഡ്യയുടെ തിരിച്ചുവരവ്.

ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടെയാണ് മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. കണങ്കാലിനേറ്റ പരുക്കിനെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിനു ശേഷം പാണ്ഡ്യ ഇന്ത്യക്കായി കളിച്ചിട്ടില്ല. ഏറെ നാളുകൾക്ക് ശേഷം കളത്തിൽ തിരിച്ചെത്തിയ പാണ്ഡ്യ മിന്നുന്ന പ്രകടനത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഡി വൈ പാട്ടീല്‍ ടി20 കപ്പിലൂടെയാണ് അദ്ദേഹം ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയത്.

ടൂര്‍ണമെന്റില്‍ റിലയന്‍സ് 1 എന്ന ടീമിനെയാണ് അദ്ദേഹം നയിച്ചത്. മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക്കിന്റെ ടീമംഗങ്ങളായ തിലക് വർമ, നെഹാൽ വധേര, ആകാശ് മധ്‌വാൾ, പിയൂഷ് ചൗള എന്നിവരും ഈ ടീമിന്റെ ഭാഗമായിരുന്നു. റിലയന്‍സ് 1 ന് വേണ്ടി ബൗളിംഗ് ഓപ്പണ്‍ ചെയ്തത് ഹാര്‍ദിക് മൂന്നോവറുകള്‍ ബൗള്‍ ചെയ്തു. 22 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹം രണ്ടു വിക്കറ്റുകളാണ് വീഴ്ത്തിയത്. മുംബൈയെ നയിക്കാൻ പൂർണ ഫിറ്റ്നസോടെയാണ് താൻ ഐപിഎല്ലിലെത്തുന്നതെന്ന് തെളിയിച്ചിരിക്കുകയാണ് പാണ്ഡ്യ.

LEAVE A REPLY

Please enter your comment!
Please enter your name here