അമരാവതി: സെപ്റ്റംബര്‍ അഞ്ച് മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന്
ആന്ധ്രപ്രദേശ് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മുഖ്യമന്ത്രി ജഗമോഹന്‍ റെഡ്ഡിയും വിദ്യാഭ്യാസമന്ത്രി ആദിമുലാപ്പു സുരേഷും ഇക്കാര്യം പറഞ്ഞത്. സെപ്റ്റംബര്‍ അഞ്ചിലെ അവസ്ഥയനുസരിച്ചായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രിമാര്‍ പറഞ്ഞു.
അതേസമയം സ്‌കൂള്‍ തുറക്കുന്നതുവരെയുള്ള ഉച്ചഭക്ഷണവും റേഷനും വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളില്‍ വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ എല്‍കെജി, യുകെജി ആരംഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.