ഗുവാഹട്ടി: അസമിലും മേഘാലയയിലും പ്രളയം അതിരൂക്ഷം. ഇതുവരെ 87 പേര്‍ മരിച്ചതായാണ് വിവരം. ബ്രഹ്മപുത്രാനദി കരകവിഞ്ഞൊഴുകുന്നതിനാല്‍ 24 ജില്ലകള്‍ പ്രളയക്കെടുതിയിലാണെന്ന് ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മേഘാലയയിലെ 20 ലേറെ ഗ്രാമങ്ങളും പ്രളയത്തില്‍പെട്ടിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ആകെ 24 ജില്ലകളിലായി 25 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 12 സംഘങ്ങളായാണ് സേന പ്രവര്‍ത്തിക്കുന്നത്. ബീഹാറിലും 19 സംഘത്തെ സേന നിയോഗിച്ചിട്ടുണ്ട്. മേഘാലയയും പ്രളയക്കെടുതിയാലാണെന്നും സേനാംഗങ്ങള്‍ അറിയിച്ചു.
അസമിലെ ധാമേജി, കൊക്രജാര്‍, തീന്‍സൂകിയ അടക്കമുള്ള പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മേഘാലയയില്‍ ഒന്നരലക്ഷം പേര്‍ക്കാണ് പ്രളയം നാശനഷ്ടമുണ്ടാക്കിയിട്ടുള്ളത്.