ജാതി നോക്കി വീടുകയറുന്നുവെന്ന പ്രതിപക്ഷ നേതാവിൻറെ ആരോപണം പച്ചക്കള്ളമെന്ന് മന്ത്രി വി ശിവൻകുട്ടി. വിഡി സതീശൻറെ ആരോപണം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പ്രചാരണത്തിനെത്തിയ വീട്ടിലെ ഗൃഹനാഥനെയും കുടുംബത്തെയും അടുത്ത് വിളിച്ച് ഇവർ ഏത് ജാതിയാണെന്ന് തനിക്ക് അറിയില്ലെന്ന് പറഞ്ഞാണ് മന്ത്രി പ്രതികരിച്ചത്.
വിഡി സതീശൻ മനസിലിരിക്കുന്ന കാര്യങ്ങളാണ് പറഞ്ഞുനടക്കുന്നത്. പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡൻറും പങ്കെടുക്കുന്ന പരിപാടികളിൽ ആളും അനക്കവുമില്ല. അധിക്ഷേപ പരാമർശങ്ങളാണ് കോൺഗ്രസ് പാർട്ടിയുടെ മുഖമുദ്ര. എൽഡിഎഫ് ഉറപ്പായും 100 സീറ്റ് തികച്ച് സെഞ്ച്വറിയടിക്കും. തൃക്കാക്കരയിൽ വികസന പ്രവർത്തനങ്ങൾ വരണമെങ്കിൽ ജോ ജോസഫ് വിജയിക്കണം. സിൽവർ ലൈൻ വരുംതലമുറയ്ക്ക് ആവശ്യമുള്ള പദ്ധതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.